13 JULY 2024
NEETHU VIJAYAN
രാജ്യം കാത്തിരുന്ന വിവാഹമാമാങ്കമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റയും. ഏകദേശം 5000 കോടി ചിലവിലാണ് ആർഭാട വിവാഹം നടത്തിയത്.
Pic Credit: INSTAGRAM
വിവാഹത്തിന് എത്തിയ സെലിബ്രിറ്റികളിൽ ഐശ്വര്യാ റായിയുടെ ടെഡ്രീഷണൽ ലുക്കാണ് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയത്.
Pic Credit: INSTAGRAM
മകൾ ആരാധ്യ ബച്ചനൊപ്പമെത്തിയ ഐശ്വര്യ തന്റെ വസ്ത്രധാരണത്തിലും സൗന്ദ്യത്തിലും മറ്റാരേക്കാളും മുൻപന്തിയിൽ തന്നെയായിരുന്നു.
Pic Credit: INSTAGRAM
ചുവന്ന നിറത്തിലെ അനാർക്കലി സ്യൂട്ടാണ് വിവാഹത്തിന് ഐശ്വര്യാ റായ് ധരിച്ചത്. മോഡേൺ രീതിയിലെ അനാർക്കലി സ്യൂട്ടിൽ മുൻഭാഗത്ത് ജാക്കറ്റും ഉണ്ടായിരുന്നു.
Pic Credit: INSTAGRAM
റൗണ്ട് നെക്കും ഇതിന്റെ സ്വർണനിറത്തിലെ അലുക്കുകളുമുള്ള ഫുൾസ്ലീവ് അനാർക്കലി വസ്ത്രത്തിൽ ഗോൾഡൻ ബോർഡറാണ് നൽകിയത്.
Pic Credit: INSTAGRAM
വസ്ത്രത്തിന് ചേർന്ന മനോഹരമായ ട്രെഡീഷണൽ ദുപ്പട്ടിയിൽ ഉടനീളം ഗോൾഡൻ സ്‌ട്രൈപ്പുകളും ഉണ്ടായിരുന്നു.
Pic Credit: INSTAGRAM
ഗോൾഡൻ നിറത്തിൽ വെള്ളയും പച്ചയും കല്ലുകളും മുത്തുകളും പതിപ്പിച്ച ചോക്കറും മാംഗ് ടിക്കയും ഇയർ റിംഗ്‌സുമാണ് അണിഞ്ഞിരുന്നത്.
Pic Credit: INSTAGRAM
മിനിമലിസ്റ്റിക്, ക്ലീൻ മേയ്ക്കപ്പാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. അനാർക്കലിയുടെ നിറത്തോട് ചേർന്ന് ചുവന്ന ലിപ്സ്റ്റിക്ക് അവരുടെ സൗന്ദര്യം എടുത്തു കാണിച്ചു.
Pic Credit: INSTAGRAM
Next: നെയിൽ പോളിഷ് ആരാധകരുടെ ശ്രദ്ധയ്ക്ക്... ഒരു ദിവസത്തെ ഇടവേള പ്രധാനമാണ്