Anant and Radhika

മകന്റെ വിവാഹത്തിന് മുകേഷ് അംബാനി ക്ഷണിച്ച പ്രമുഖര്‍

11 July 2024

SHIJI MK

TV9 Malayalam Logo
Anant and Radhika

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്തിന്റെ വിവാഹമാണ്. ഇതിനോടകം തന്നെ നിരവധി പരിപാടികളാണ് വിവാഹത്തിന് മുമ്പായി നടത്തിയത്.

അംബാനി

Anant and Radhika

ജൂലൈ 12ന് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹം.

വിവാഹം

Anant and Radhika

വിവാഹത്തിന് എത്തുന്നത് ലോകത്തിലെ പല പ്രമുഖരുമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്‍ക്കൊക്കെയാണ് ക്ഷണം ലഭിച്ചിരിക്കുന്നതെന്ന് നോക്കാം.

ആരെല്ലാം എത്തും

മുന്‍ യു കെ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍, ബോറിസ് ജോണ്‍സണ്‍, മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍.

പ്രമുഖര്‍

മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി കാള്‍ ബില്‍ഡ്, സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ജെയ് ലീ, മുബദാല എംഡി ഖല്‍ദൂണ്‍ അല്‍ മുബാറക്, ബിപി സിഇഒ മുറെ ഓച്ചിന്‍ക്ലോസ്.

ഇവര്‍

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സിഇഒ ജെയിംസ് ടെയ്‌ക്ലെറ്റ്, എറിക്‌സണ്‍ സിഇഒ ബോര്‍ജെ ടെമസ്‌കെ, അരാംകോ സിഇഒ അമിന്‍ നാസര്‍.

ഇവര്‍

ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍, ഐഒസി വൈസ് പ്രസിഡന്റ് ജുവാന്‍ അന്റോണിയോ സമരഞ്ച്, ഡബ്ല്യൂടിഒ ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ ഇവേല.

പ്രമുഖര്‍

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, എച്ച് പി പ്രസിഡന്റ് എന്റിക് ലോറസ്, എഡിഐഎ ബോര്‍ഡ് അംഗം ഖലീല്‍ മുഹമ്മദ് ഷെരീഫ് ഫൗലത്തി, കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി മാനേജിങ് ഡയറക്ടര്‍ ബദര്‍ മുഹമ്മദ് അല്‍ സാദ്.

ഇവരെത്തും

ഇന്ത്യയിലെ നിരവധി കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഗൗതം അദാനി തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കും

ഇവരും