12 JULY 2024
ജൂലൈ 8 ന് നടന്ന അവരുടെ ഹൽദി ചടങ്ങിൽ നിന്ന് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും മനോഹരമായ ചിത്രങ്ങൾ. പുഷ്പങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ദുപ്പട്ട ആയിരുന്നു രാധികയുടേത്.
പല ചടങ്ങുകളിലും മറ്റുമായുള്ള ഇരുവരുടേയും വ്യത്യസ്തമായ ലുക്കുകൾ ഇപ്പോൾ വൈറലാണ്. ചടങ്ങുകൾ ഫെബ്രുവരി 16ന് ഗുജറാത്തിലെ ജാംനഗറിലെ ആഡംബരപൂർണ്ണമായ ഫാംഹൗസിൽ പരമ്പരാഗത 'ലഗാൻ ലഖ്വാനു' ചടങ്ങോടെ ആരംഭിച്ചത്.
വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന സംഗീത് ചടങ്ങും അതിലെ അതിഥികളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വജ്രങ്ങളും മറ്റു പതിച്ച കോടികൾ വിലമതിക്കുന്ന രാധികയുടെ വസ്ത്രങ്ങളാണ് പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇത് പല ഡിസൈനർമാരുടെ കരവിരുതിൽ തയ്യാറായതാണ്.
ജൂലൈ 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് അനന്ത് അംബാനിയും രാധിക മർച്ചൻ്റും വിവാഹിതരാകുന്നത്.
'ശുഭ് വിവാഹ'യിൽ തുടങ്ങി, തുടർന്ന് 'ശുഭ് ആശിർവാദ്' ജൂലൈ 13 ന്, ജൂലൈ 14 ന് വിവാഹ സൽക്കാരമായ 'മംഗൾ ഉത്സവ്' എന്നിവയോടെ സമാപിക്കും.