14 July 2024

SHIJI MK

പൊതുയിടങ്ങളില്‍ വെച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ട നേതാക്കള്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വെടിയേറ്റിരുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ആരോ ചെയ്തതാണത്. Image PTI I  nstagram Image

ഡൊണാള്‍ഡ് ട്രംപ്

ട്രംപിനും മുമ്പ് പല നേതാക്കള്‍ക്കും ഇത്തരത്തില്‍ പൊതുയിടങ്ങളില്‍ വെച്ച് വെടിവെപ്പിനെ നേരിടേണ്ടതായി വന്നിട്ടുണ്ട്. Social Media Image

ട്രംപിനും മുമ്പ്

പൊതുയിടങ്ങളില്‍ വെച്ചുണ്ടായ വെടിവെപ്പില്‍ മരണപ്പെട്ട നാല് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ആരെല്ലാമാണെന്ന് നോക്കാം.   Social Media Image Social

മരണം

അമേരിക്കയുടെ 16ാം പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. അമേരിക്കയിലെ ഫോര്‍ഡ് തിയേറ്ററില്‍ വെച്ചാണ് അദ്ദേഹത്തിനും ഭാര്യക്കും നേരെ വെടിവെപ്പുണ്ടാകുന്നത്.

എബ്രഹാം ലിങ്കണ്‍

തിയേറ്ററില്‍ വെച്ച് വെടിയേറ്റ ലിങ്കണെ ആ തെരുവില്‍ തന്നെയുള്ള ഒരു വീട്ടിലെത്തിച്ചു. തലയ്ക്ക് പുറകില്‍ വെടിയേറ്റ അദ്ദേഹം പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു.

മരണം

അമേരിക്കയുടെ 20ാം പ്രസിഡന്റാണ് ജെയിംസ്. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്.

ജെയിംസ് ഗാര്‍ഫീല്‍ഡ്

നെഞ്ചിന് വെടിയേറ്റ അദ്ദേഹം വൈറ്റ് ഹൗസില്‍ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. പ്രസിഡന്റ് പദം അലങ്കരിച്ച് ആറുമാസത്തിനുള്ളിലാണ് മരണം.

മരണം

25ാം പ്രസിഡന്റാണ് മക്കിന്‍ലി. ന്യൂയോര്‍ക്കില്‍ വെച്ച് പൊതുപരിപാടിയില്‍ സംസാരിച്ചതിന് ശേഷം ആളുകള്‍ക്ക് നേരെ കൈവീശി കാണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

വില്യം മക്കിന്‍ലി

നെഞ്ചിന് വെടിയേറ്റ മക്കിന്‍ലി രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പ്രവചിച്ചിരുന്നുവെങ്കിലും 1901 സെപ്റ്റംബര്‍ 14ന് അദ്ദേഹം മരിച്ചു.

മരണം

ഡല്ലാസ് സന്ദര്‍ശന വേളയിലാണ് കെന്നഡിക്ക് വെടിയേറ്റത്. അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ടായിരുന്നു. അമേരിക്കയുടെ 35ാം പ്രസിഡന്റായിരുന്നു കെന്നഡി.

ജോണ്‍ എഫ് കെന്നഡി