ചോളത്തിലുള്ള വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ വിളർച്ചയുടെ സാധ്യത കുറയ്ക്കുന്നു.
ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ ചോളത്തിലുള്ള കാർബോഹൈഡ്രേറ്റുകൾ സഹായിക്കും.
ഇവയിലെ നാരുകൾ മലബന്ധം തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചോളം നല്ലതാണ്.
ചോളത്തിലുള്ള ല്യൂട്ടിൻ, സീസാന്തിൻ എന്നിവ കണ്ണുകളുടെ ആരോ ഗ്യത്തെ കാക്കുന്നു.
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ചർമത്തിലെ തകരാറുകൾ പരിഹരിച്ച് ചർമ്മസംരക്ഷണം ഉറപ്പാക്കുന്നു.
ചോളത്തിൽ കാലറി കുറവാണ്. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം.
ഗർഭസ്ഥ ശിശുവിലെ നാഡീവൈകല്യം തടയാൻ ചോളം ഏറെ ഗുണകരമാണ്.