എണ്ണ തേച്ച് കുളിക്കുന്നതിന്റെ ഗുണങ്ങൾ  നിങ്ങൾക്ക് അറിയാമോ?

12 JULY 2024

NEETHU VIJAYAN

എണ്ണ തേച്ച് കുളിക്കുന്നത് ചർമ്മത്തിലും മുടിയിലും ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കുന്നു.

ഈർപ്പം  നിലനിർത്തുന്നു

Pic Credit: INSTAGRAM

വെളിച്ചെണ്ണ  നല്ലൊരു കണ്ടീഷണറാണ്. ഇത് മുടി ചീകുന്നത് എളുപ്പമാക്കുകയും മുടിക്ക് ജട കെട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുടി പൊട്ടുന്നതും കുറയ്ക്കുന്നു.

കണ്ടീഷണർ

Pic Credit: FREEPIK

 ഷാംപൂകളിലും സോപ്പുകളിലും ഉള്ള കഠിനമായ രാസവസ്തുക്കളിൽ നിന്ന് ചർമ്മത്തെയും മുടിയെയും എണ്ണ സംരക്ഷിക്കുന്നു.

രാസവസ്തുക്കൾ

Pic Credit: FREEPIK

ചർമ്മത്തിന്റെയും മുടിയുടെയും ഘടന മെച്ചപ്പെടുത്തുമെന്നതാണ് എണ്ണ പുരട്ടി കുളിക്കുന്നതിന്റെ മറ്റൊരു പ്രധാന ഗുണം.

ചർമ്മത്തിന്റെ ഘടന

Pic Credit: FREEPIK

വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ പോലുള്ള ചില എണ്ണകൾ മുടിയുടെ ആരോ​ഗ്യം ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

മുടിയുടെ ആരോ​ഗ്യം

Pic Credit: FREEPIK

എണ്ണ തേച്ച് നന്നായി മസാജ് ചെയ്യുന്നത് ചർമ്മത്തിന്റെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. ഇത് ചർമ്മത്തെ റിലാക്സ് ചെയ്യുകയും ചർമ്മത്തെ ശാന്തമാക്കുകയും ചെയ്യും.

വിശ്രമം

Pic Credit: FREEPIK

കുളിക്കുന്നതിന് മുമ്പ് തലയോട്ടിയിൽ എണ്ണ പുരട്ടുന്നത് തലയോട്ടിക്ക് ഈർപ്പം നൽകുന്നു ഇതിലൂടെ താരൻ കുറയ്ക്കാൻ സഹായിക്കും.

താരൻ

Pic Credit: FREEPIK

വേപ്പ് അല്ലെങ്കിൽ ടീ ട്രീ ഓയിൽ പോലുള്ള ചില എണ്ണകൾക്ക് ആൻ്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ മാലിന്യങ്ങളും വിഷാംശവും നീക്കം ചെയ്യുന്നതിന് സഹായിക്കും.  

ആന്റിഫംഗൽ

Pic Credit: FREEPIK

Next: ഉപയോഗിച്ച ടീ ബാഗ് വലിച്ചെറിയല്ലേ... വേറെയുമുണ്ട് ​ഗുണങ്ങൾ