സർവൈശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ദിനമാണ് വൈശാഖ മാസത്തിലെ മൂന്നാം നാളായ അക്ഷയ തൃതീയ.
അക്ഷയ എന്നാൽ ഒരിക്കലും നശിക്കാത്തത് എന്നാണ് അർത്ഥം. അന്നേദിവസം സ്വർണം വാങ്ങിയാൽ ഐശ്വര്യം വരുമെന്നാണ് പൊതുവേയുള്ള വിശ്വാസം.
എന്നാൽ സ്വർണം തന്നെ വാങ്ങണമെന്നും നിർബന്ധമില്ല. സ്വർണത്തിന് പകരമായി വാസ്തുവില്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റ് ചില വസ്തുക്കളുമുണ്ട്.
വെള്ളി പാത്രങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍ മറ്റ് വെള്ളി വസ്തുക്കള്‍ എന്നിവ നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്.
അക്ഷയ തൃതീയയില്‍ വാഹനങ്ങൾ വാങ്ങുന്നത് സുരക്ഷിതത്വവും ഐശ്വര്യവും കൊണ്ടുവരുന്നു എന്നാണ് വിശ്വാസം.
അക്ഷയ തൃതീയ ദിനത്തില്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നതിനായി പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് പൂജകള്‍ നടത്താവുന്നതാണ്.
അക്ഷയ തൃതീയ ദിനത്തില്‍ പുസ്തകങ്ങള്‍ വഴി അറിവിന്റെ ദേവതയായ സരസ്വതി ദേവിയെ വീട്ടിലേക്ക് എത്തിക്കുന്നത് ഭാഗ്യമായി കണക്കാക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.