ബദാം തൊലിയോടെ തന്നെ കഴിക്കണം! ഗുണങ്ങൾ ഏറെയാണ്  

1 DECEMBER 2024

NEETHU VIJAYAN

വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള, എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുളള ഒന്നാണ് ബദാം. വെറുതെ തിന്നാനും വെള്ളത്തിലിട്ട് കഴിക്കാനും നല്ലതാണ്.

ബദാം

Image Credit: Freepik

ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങൾ

ചിലർക്ക് ബദാം തൊലിയില്ലാതെ കഴിക്കുന്നത് ഇഷ്ടമാണ്. ശരിക്കും ബദാം തൊലിയോടെ കഴിക്കുന്നതാണോ തൊലിയില്ലാതെ കഴിക്കുന്നതാണോ നല്ലത്.

തൊലിയോടെയോ...

ബദാമിൻറെ തൊലിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

നാരുകൾ ധാരാളം

കൂടാതെ ഈ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും വിശപ്പിനെ കുറയ്ച്ച് വണ്ണം കുറയ്ക്കാനും സഹായിക്കും.

പഞ്ചസാര

ചർമ്മത്തിൻ്റെ ആരോഗ്യത്തിനും കുതിർത്ത ബദാം നല്ലതാണ്. ചർമ്മത്തെ ലോലമാക്കാനും കുതിർത്ത ബദാം ഏറെ സഹായിക്കുന്നു.

ചർമ്മം തിളങ്ങാൻ

ബദാമിൻറെ തൊലിയിൽ ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ആന്റി ഓക്സിഡന്റ്

Next ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യ നല്ലതോ?