02 December 2024
ഐപിഎൽ 2025 സീസണിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ അജിങ്ക്യാ രഹാനെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ടെെംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്
Pic Credit: PTI
കെകെആറിന്റെ പുതിയ ക്യാപ്റ്റനാകാന്ഡ 90 ശതമാനം സാധ്യതയും അജിങ്ക്യാ രഹാനെക്കാണ്. ഒഴിഞ്ഞു കിടക്കുന്ന ക്യാപ്റ്റൻ സ്ഥാനം ലക്ഷ്യമിട്ടാണ് താരലേലത്തിൽ രഹാനെയെ ടീമിലെത്തിച്ചതെന്നും ടീം വൃത്തങ്ങൾ വ്യക്തമാക്കി.
മെഗാ താരലേലത്തിന്റെ അവസാന ഘട്ടത്തിലാണ് കെകെആർ അജിങ്ക്യാ രഹാനെയെ ടീമിലെത്തിക്കാൻ തീരുമാനിച്ചത്. അടിസ്ഥാന വിലയായ 1.50 കോടി രൂപയാണ് താരത്തിനായി ടീം ചെലവഴിച്ചത്.
ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ നിലവിൽ മികച്ച ഫോമിലാണ് രഹാനെ. താരം മുമ്പ് രാജസ്ഥാൻ റോയൽസിനെ ഐപിഎൽ സെമി ഫെെനലിൽ എത്തിച്ചിരുന്നു.
സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ്
മുൻ നായകൻ ശ്രേയസ് അയ്യർ പഞ്ചാബിലേക്ക് ചേക്കേറിയപ്പോൾ തന്നെ നിലവിലെ ചാമ്പ്യന്മാരായ കെകെആറിൽ ആര് നായകനാകുമെന്ന ചർച്ചകൾ ആരാധകർക്കിടയിൽ ഉടലെടുത്തിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു പരിധി വരെ വിരാമമായിരിക്കുന്നത്.