വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ

01 April 2025

Sarika KP

Pic Credit: Instagram

സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണ, തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

അഹാന കൃഷ്ണ

ഇപ്പോഴിതാ വീണ്ടും ബ്രൈഡൽ ലുക്കിലെത്തിയ അഹാനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബ്രൈഡൽ ലുക്കിൽ

ഇപ്പോൾ, നിങ്ങൾക്ക് അറിയമല്ലോ, എനിക്ക് ഡ്രസ് അപ്പ് ഗെയിമുകൾ കളിക്കാൻ ഇഷ്ടമാണെന്ന്. എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്

ചിത്രം പങ്കുവച്ചിരിക്കുന്നത്

ഇതിനു മുൻപും ബ്രൈഡൽ ലുക്കിലെത്തി  അഹാനയുടെ ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. ക്രീം നിറത്തിലുള്ള നെറ്റ് സാരിയിലൂള്ളതാണ് ചിത്രങ്ങൾ.

ക്രീം നിറത്തിലുള്ള നെറ്റ് സാരി

ഇത്തവണ തൂവെള്ള നിറത്തിലുള്ള നെറ്റ് സാരിയാണ് അഹാന ധരിച്ചിരിക്കുന്നത്. വെള്ളക്കല്ലുകൾ പതിപ്പിച്ച നെക്‌ലേസ് മാത്രമാണ് അഹാന ആഭരണമായി അണിഞ്ഞിരിക്കുന്നത് 

തൂവെള്ള നിറത്തിലുള്ള സാരി

സിംപിൾ മേക്കപ്പ് ലുക്കാണ് താരം നൽകിയിരിക്കുന്നത്. ലെയ്സിയായി അഴിച്ചിട്ട മുടിയും അഹാനയുടെ ഭം ഗി കൂട്ടുന്നു

ഇത്രയും സിംപിളോ?

സമൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി.

നിരവധി കമന്റുകളും എത്തി

വധു സുന്ദരിയാണ്, ഇത്രയും സിംപിളാണോ അഹാന തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ കുറിച്ചത്. 

വധു സുന്ദരിയാണ്