16 July 2024

SHIJI MK

അംബാനി കല്യാണത്തിന് അഹാനയും?

ലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹമാണ് മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും. വന്‍ താരനിര തന്നെയായിരുന്നു വിവാഹത്തിനെത്തിയത്.

അംബാനി കല്യാണം

മലയാളത്തിലെ ചില താരങ്ങളെ ട്രോളി അഹാന പങ്കുവെച്ച അംബാനി കല്യാണമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ചര്‍ച്ചാവിഷയം. Instagram Image

അഹാന കൃഷ്ണ

നിരവധി താരങ്ങള്‍ ഞാന്‍ അംബാനി കല്യാണത്തിന് ധരിച്ചത് എന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. Instagram Image

പോസ്റ്റുകള്‍

ഇതിനെ ട്രോളികൊണ്ട് ഞാന്‍ അംബാനി കല്യാണത്തിന് ധരിക്കാത്തത് എന്ന അടിക്കുറിപ്പോടെയാണ് അഹാനയുടെ പുതിയ ഫോട്ടോ. Instagram Image

ട്രോള്‍

ഫ്‌ളോറല്‍ പ്രിന്റുള്ള ഓഫ് വൈറ്റ് ഓര്‍ഗാന്‍സ സാരി ധരിച്ചാണ് അഹാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. Instagram Image

സാരി

പുതിയ ട്രെന്റിനെ ട്രോളികൊണ്ടുള്ള താരത്തിന്റെ പുതിയ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. Instagram Image

ട്രെന്റ്

അഹാന ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ താമശ കലര്‍ന്ന കമന്റുകളുമായി നിരവധി ആരാധകരാണെത്തിയത്. Instagram Image

ആരാധകര്‍

ചിലര്‍ക്ക് അഹാന പങ്കുവെച്ച നര്‍മം മനസിലായില്ല. പലരും തെറ്റിധരിച്ചും കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. Instagram Image

എന്നാല്‍