എല്ലാവർക്കും പലപ്പോഴായി ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ചിലത് പല രോഗങ്ങളുടെയും ലക്ഷണങ്ങളും ആകാം. ഭക്ഷണത്തിലൂടെ ആവശ്യമായ ഊർജം ലഭിച്ചില്ലെങ്കിലും ഇത്തരത്തിൽ ക്ഷീണം തോന്നാം .ഊർജ്ജം ലഭിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI/Freepik
നിർജ്ജലീകരണം തടയാനും ശരീരത്തിന് വേണ്ട ഊർജ്ജം ലഭിക്കാനും മികച്ചതാണ് ഇളനീർ.
വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നതും നിർജ്ജലീകരണത്തെ തടയാനും ശരീരത്തിന് വേണ്ട ഊർജം ലഭിക്കാനും സഹായിക്കും.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ പതിവാക്കുന്നത് ശരീരത്തിന് വേണ്ട ഊർജം ലഭിക്കാൻ മികച്ചതാണ്.
വിറ്റാമിൻ സി അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നതും ക്ഷീണം അകറ്റാനും ഉന്മേഷം ലഭിക്കാനും നല്ലതാണ്.
വിറ്റാമിൻ സി അടങ്ങിയ വെള്ളരിക്കാ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഊർജം ലഭിക്കാൻ മികച്ചതാണ്.
വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളും ഊർജ്ജം ലഭിക്കാൻ മികച്ചതാണ്.