30 October 2024
SHIJI MK
Instagram Images
അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മേനോന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു തുടക്കം.
1994ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് കിരീടം ചൂടിയ ആള് കൂടിയാണ് ശ്വേത. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്വേത മേനോന്‍ തന്റേതായ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചു.
തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്വേത. അതിനോട് താന്‍ എങ്ങനെ പ്രതികരിച്ചൂവെന്നും താരം പറയുന്നുണ്ട്.
തന്റെ ചെറുപ്പത്തില്‍ തിയേറ്ററില്‍ വെച്ച് ശരീരത്തില്‍ കയറിപിടിച്ചയാളെ ഓടിച്ചിട്ട് അടിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. അമൃത ടിവിയിലെ കോമഡി മാസ്‌റ്റേഴ്‌സ് എന്ന ഷോയ്ക്കിടെയായിരുന്നു ശ്വേതയുടെ പ്രതികരണം.
സ്‌കൂള്‍ വെക്കേഷന്‍ സമയമാണ്. ഞാനും അമ്മയും കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററില്‍ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ കാണാനെത്തിയതായിരുന്നു.
രാത്രി 9 മണിക്കായിരുന്നു ഷോ, 12.30 ആയപ്പോള്‍ സിനിമ കഴിഞ്ഞു. തിയേറ്ററില്‍ നിന്നും ഇറങ്ങി ഞാന്‍ പുറത്തുനില്‍ക്കുകയാണ്. ജീന്‍സും ടീ ഷര്‍ട്ടുമാണ് ധരിച്ചത്.
അങ്ങനെ ആളുകള്‍ ഇറങ്ങി വരുന്നതിനിടയില്‍ ഒരു പയ്യന്‍ എന്റെ ബാക്കില്‍ അമര്‍ത്തി. അത് മാത്രമേ അയാള്‍ക്ക് ഓര്‍മയുള്ളൂ.
അവന്റെ പിന്നാലെ ഷൂ എറിഞ്ഞ് ഓടുന്നതാണ് പിന്നെ അമ്മ കാണുന്നത്. തിയേറ്റര്‍ മുതല്‍ കൈരളി ശ്രീ തീയേറ്റര്‍ വരെ ഞാന്‍ അവനെ ഓടിച്ചു.
അവന്റെ പുറത്ത് ഞാനൊരു വലിയ കല്ലെടുത്ത് എറിഞ്ഞു. അയാളുടെ മുതുകിന് അത് കൊള്ളുകയും ചെയ്തു. അയാള്‍ക്കൊപ്പം ഞാനും വീണു.
ഞാന്‍ അയാളുടെ പാന്റ് വലിച്ചൂരി അടിച്ചു. ഈയൊരു സംഭവമാണ് ഞാന്‍ സ്‌പോട്ടില്‍ റിയാക്ട് ചെയ്തിട്ടുള്ളത്. അതല്ലാതെ ഇതുവരെ വേറെ മോശം അനുഭവം ഉണ്ടായിട്ടില്ല.
പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി സിദ്ധര്‍ത്ഥ്