06 September 2024
SHIJI MK
Instagram Images
നവ്യ നായര്‍ എന്ന് പറയുമ്പോള്‍ തന്നെ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്ന ഡയലോഗാണ് ഞാനേ കണ്ടുള്ളു ഞാന്‍ മാത്രേ കണ്ടുള്ളുവെന്നത്.
ഗുരുവായൂരും കണ്ണനോടുള്ള വിശ്വാസവുമെല്ലാം ഇതുപോലെ പ്രേക്ഷകരിലേക്കെത്തിച്ച മറ്റൊരു ചിത്രം ഉണ്ടാകില്ല. അത്രയേറെ മലയാളികള്‍ നന്ദനം എന്ന ചിത്രത്തെയും ബാലാമണിയെയും സ്‌നേഹിക്കുന്നുണ്ട്.
തന്റെ പതിനാറാമത്തെ വയസിലാണ് നവ്യ ബാലാമണിയായി നന്ദനത്തില്‍ അഭിനയിച്ചത്. ബാലാമണിയായി അഭിനയിക്കുകയായിരുന്നില്ല, പകരം ജീവിക്കുകയായിരുന്നു.
ഒരിക്കല്‍ കൂടി എന്റെ കൃഷ്ണാ എന്ന് വിളിക്കാന്‍ നവ്യ ഗുരുവായൂരിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഒറ്റയ്ക്കായിരുന്നില്ല, കുടുംബവുമുണ്ട് കൂടെ.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നവ്യയുടെ അമ്മയുടെയും അനിയന്റെയും പിറന്നാള്‍ ആഘോഷം നടന്നത്. കണ്ണാ എന്നാണ് നവ്യ അനുജനെ വിളിക്കുന്നത്.
ഗുരുവായൂരിലെത്തിയ നവ്യയുടെ കൈപിടിച്ച് ഒരു കൊച്ചുകുട്ടിയെ പോലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അനുജന്‍ രാഹുലിനെയും കാണാം.
കുറച്ചുനാളുകള്‍ക്ക് മുമ്പാണ് സ്വന്തം വീടിന്റെ മുകളില്‍ മാതംഗി എന്ന പേരില്‍ നവ്യ നൃത്ത വിദ്യാലയം ആരംഭിച്ചത്. പ്രായഭേദമന്യേ നിരവധിയാളുകളാണ് ഇവിടെ നൃത്തം അഭ്യസിക്കുന്നത്.
പാതിരാത്രി എന്ന ചിത്രമാണ് നവ്യയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. സൗബിന്‍ ഷാഹിറാണ് സിനിമയിലെ നായകന്‍.
പിറന്നാള്‍ ദിനത്തില്‍ പുതിയ ചുവടുവെപ്പുമായി നടി ഹണി റോസ്