27 October 2024
SHIJI MK
Instagram Images
നാടന്‍ പെണ്ണായി മലയാള സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് സിനിമയിലെ കഥാപാത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തയാണ് ഇന്ന് അനുശ്രീ.
വ്യത്യസ്തമായ ലുക്കിലുള്ള നിരവധി ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്. താരം നടത്തിയ മേക്കോവറും ഏവരും ഏറ്റെടുത്തിരുന്നു.
അനുശ്രീ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോയ്ക്ക് നിരവധിയാളുകളാണ് താരത്തെ പ്രകീര്‍ത്തിച്ച് കമന്റ് ചെയ്യുന്നത്.
പേസ്റ്റല്‍ കളര്‍ സാരിയും ഹെവി ഹാന്‍ഡ് വര്‍ക്ക് ബ്ലൗസും എമറള്‍ഡ് വര്‍ക്ക് വരുന്ന എത്തനിക് ആഭരണങ്ങളുമാണ് താരം അണിഞ്ഞിരിക്കുന്നത്.
ന്യൂഡ് ഷെയ്ഡ് മേക്കപ്പും സ്ലീക്ക് ബണ്‍ ഹെയര്‍ സ്റ്റൈലും കൂടാതെ ഇതിനോടൊപ്പം മുല്ലപ്പൂവും അനുശ്രീ ചൂടിയിട്ടുണ്ട്.
സാരി കൂടാതെ ക്രസ്റ്റ്യന്‍ ബ്രൈഡുകള്‍ ഉപയോഗിക്കുന്ന വെയിലും താരം ഉപയോഗിച്ചിട്ടുണ്ട്.
ഒരു കല്യാണപ്പെണ്ണിനെ പോലെ പ്രത്യക്ഷപ്പെടാന്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് അനുശ്രീയുടെ പോസ്റ്റ്.
ഹോട്ട് ലുക്കില്‍ സുഹാന ഖാന്‍; ചിത്രങ്ങള്‍ വൈറല്‍