03 November 2024

SHIJI MK

'ഉറക്കത്തിനിടയില്‍ ആരോ തൊടുന്നതുപോലെ തോന്നി'

Instagram Images

ടെലിവിഷന്‍ ആസ്വാഗകരുടെ ഇഷ്ട താരമാണ് അനുമോള്‍. സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് താരം എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്.

അനുമോള്‍

ഇപ്പോഴിതാ ബസില്‍ യാത്ര ചെയ്യുന്നതിനിടെ തനിക്ക് നേരെ സഹയാത്രികന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തെ കുറിച്ച് പറയുകയാണ് അനുമോള്‍.

ദുരനുഭവം

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് താരത്തിന്റെ ദുരനുഭവം ഉണ്ടായത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ ഇക്കാര്യം പറയുന്നത്.

ബസ്സില്‍

അന്നെല്ലാം തൊട്ടാവാടി ആയിരുന്നു, എന്നാല്‍ ഇന്ന് അതെല്ലാം മാറി. നല്ല ധൈര്യവുമുണ്ട്. ലൊക്കേഷനിലേക്കും പ്രോഗ്രാമിനുമെല്ലാം ഒറ്റയ്ക്കാണ് പോകുന്നത്.

തൊട്ടാവാടി

ആരെങ്കിലും ഇങ്ങോട്ട് മോശമായി പെരുമാറിയാല്‍ പ്രതികരിക്കണമെന്ന് അമ്മ പറയും. പലപ്പോഴും അത്തരത്തില്‍ മോശം അനുഭവം ഉണ്ടായിട്ടുമുണ്ട്.

പ്രതികരണം

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ പോവുകയാണ്. രാത്രിയില്‍ ഉറങ്ങുന്നതിനിടെ ആരോ ദേഹത്ത് തൊടുന്നത് പോലെ തോന്നി.

അനുഭവം

ആദ്യം കരുതിയത് എന്റെ തോന്നലാകാമെന്നാണ്. എന്നാല്‍ അടുത്തിരുന്നയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതാണെന്ന് പിന്നെയാണ് മനസിലായത്.

തോന്നല്‍

പിന്നെ ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു. കണ്ടക്ടര്‍ ഉള്‍പ്പെടെ വിട്ടുകളഞ്ഞേക്ക് എന്ന രീതിയിലാണ് സംസാരിച്ചത്.

അടിച്ചു

അയാളെ ബസ്സില്‍ നിന്ന് ഇറക്കിവിടണമെന്ന് ഞാന്‍ വാശിപിടിച്ചു, പിന്നീട് അയാളെ വഴിയില്‍ ഇറക്കിയ ശേഷമാണ് യാത്ര തുടര്‍ന്നതെന്ന് താരം പറയുന്നു.

ഇറക്കിവിട്ടു

റാഹയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് ആലിയയും രണ്‍ബീറും

NEXT