നടിയും മോഡലുമായ അഷിക അശോകൻ വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്.
ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി.
'ചിലത് പ്ലാന്‍ ചെയ്യുന്നതിനൊക്കെ അപ്പുറമായിരിക്കും' എന്ന ക്യാപ്ഷനോടെ വിവാഹ വീഡിയോ തന്റെ ഇൻസ്റ്റാ ഗ്രാമിലൂടെ അഷികയും പങ്കുവച്ചത്.
ഇതോടെ സെലിബ്രേറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് അഷികയ്ക്ക് ആശംസകളുമായി കമന്റ് ബോക്‌സില്‍ എത്തുന്നത്.
ആദ്യം ഫോട്ടോഷൂട്ട് വീഡിയോ ആയിരിക്കും എന്ന് തെറ്റദ്ധരിച്ചുവെന്നാണ് ചിലർ പറയുന്നത്. വിവാഹ വാര്‍ത്ത ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു.
യൂട്യൂബ് റീൽസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ് അഷിക അശോകന്‍.
മിസ്സിങ് ഗേൾസ്’ എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം കുറിച്ചിരുന്നു. പുന്നഗൈ സൊല്ലും, സാൻട്രിതാഴ് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഒരിക്കല്‍ വിവാഹം നിശ്ചയിച്ചുറപ്പിച്ചതായിരുന്നു അഷിക അശോകിന്റേത്. എന്നാല്‍ അത് പിന്നീട് മുടങ്ങിപ്പോകുകയായിരുന്നു.