18 January 2024
Sarika KP
മോഹൻലാലിനെ കാണാൻ എത്തിയ നടൻ ഉണ്ണി മുകുന്ദന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
Pic Credit: Instagram
ഉണ്ണി മുകുന്ദൻ തന്നെയാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
'എൽ' എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദൻ കൊടുത്ത ക്യാപ്ഷൻ.
വളരെ കൂൾ ലുക്കിൽ ഉള്ള ഇരുവരുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.
മോഹന്‍ലാലും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന സിനിമ കാണാന്‍ കാത്തിരിക്കുന്നു എന്നാണ് മിക്കവരുടെയും കമന്റ് .
ഈ രണ്ട് മുതലുകളെയും ചുമ്മാ അങ്ങ് കണ്ടിരിക്കാൻ തന്നെ എന്ത് രസമാ, ചേട്ടനും അനിയനും,എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
ഡിസംബറില്‍ ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ മാര്‍ക്കോ ഗംഭീര പ്രതികരണത്തോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്
Next: വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?