30 November 2024
പാചകം ചെയ്യാൻ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് മോഹൻലാൽ. ലാലേട്ടന്റെ പാചക വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ വെെറലാണ്. അധികം മസാലയൊന്നും ചേർക്കാത്ത എല്ലാം ചതച്ച് ചേർക്കുന്ന ലാലേട്ടൻ്റെ സ്പെഷ്യൽ ചിക്കൻക്കറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
ലാലേട്ടൻ സ്പെഷ്യൽ ചിക്കൻക്കറി
Pic Credit: Instagram/PTI/AFP
ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, ഗരം മസാല, ചില്ലി ഫ്ളേക്സ്, മഞ്ഞൾ, ഉപ്പ്, തേങ്ങ (ചുട്ടത്) എന്നിവയാണ് ഈ ചിക്കൻക്കറിയ്ക്ക് ആവശ്യമായ ചേരുവകൾ.
ആദ്യം ഉള്ളി, പച്ചമുളക്, എന്നിവ ചതച്ച് എടുക്കുക. ചുട്ടെടുത്ത തേങ്ങയും ചതച്ച് മാറ്റിവെയ്ക്കുക. പിന്നീട് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
കടുക് പൊട്ടിച്ചതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ചേരുവകൾ ചേർക്കണം. ഇതിലേക്ക് ഉപ്പ്, മഞ്ഞൾ, പെരുംജീരകം, കുരുമുളകുപൊടി, ഗരം മസാല, ഫ്ളേക്സ്, ചുട്ട തേങ്ങ എന്നിവ ചേർക്കണം.
വെള്ളം ചേർക്കാതെ ഒതുക്കിയെടുത്ത ഈ കൂട്ടിലേക്ക് ചിക്കൻ ചേർക്കണം. ഒന്ന് ഇളക്കി കൊടുത്തതിന് ശേഷം മൂടി വെയ്ക്കണം. 25 മിനിറ്റിന് മൂടി തുറക്കുക. ലാലേട്ടൻസ് സ്പെഷ്യൽ ചിക്കൻ കറി റെഡി.