21 January 2025
Sarika KP
ഇൻസ്റ്റാഗ്രാമിൽ ഇറ്റ്‌സ് എ ബേബി ഗേള്‍ എന്ന ക്യാപ്ഷനോടെയാണ് താരം സന്തോഷ വാർത്ത പങ്കുവച്ചത്.
Pic Credit: Instagram
ഇറ്റ്‌സ് എ ബേബി ഗേള്‍ എന്ന ബലൂണ്‍ പിടിച്ച് പ്രിയപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമായി മാലാഖ കുഞ്ഞെത്തി. ഇങ്ങനെയൊരു അനുഗ്രഹം തന്നതിന് ദൈവത്തിന് നന്ദിയെന്നുമായിരുന്നു അശ്വിന്‍ കുറിച്ചത്.
ഇതോടെ നിരവധി പേരാണ് അശ്വിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്.
ഇതിനു മുൻപ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
ഞങ്ങളുടെ കുടുംബം വലുതാവാന്‍ പോവുകയാണ്. കുഞ്ഞതിഥിയെ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു അന്ന് അശ്വിന്‍ കുറിച്ചത്.
2023 മെയ് 17നായിരുന്നു നടൻ അശ്വിൻ ജോസ് വിവാഹിതനായത്. ഫെബ ജോൺസൺ ആണ് ഭാര്യ.
Next: അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?