25 December 2024
SHIJI MK
Freepik Images
ഇന്ന് ഒരുവിധം എല്ലാ വീടുകളിലും താമര വളര്‍ത്തുന്നുണ്ട്. ശുദ്ധജലത്തില്‍ വളരുന്ന ഒരു സസ്യമാണ് താമര.
അരവിന്ദം, അംബുജം, കമലം, ജലജം, പത്മം തുടങ്ങി നിരവധി പേരുകളാണ് താമരയ്ക്കുള്ളത്.
ആയിരം ഇതളുകളുള്ള താമരയിലാണ് സരസ്വതി ഇരിക്കുന്നതെന്നും ബ്രഹ്‌മാവ് ഇരിക്കുന്നത് താമരയിലാണെന്നുമാണ് വിശ്വാസം.
മാത്രമല്ല, താമര ലക്ഷമി ദേവിയുടെ ഇരിപ്പിടമാണെന്നും വിശ്വാസം നിലനില്‍ക്കുന്നുണ്ട്.
കൂടാതെ മഹാവിഷ്ണുവിന്റെ കൈകളില്‍ ഒന്നില്‍ താമര പിടിപ്പിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ?
കഫം, രക്തദോഷം, പിത്തം, ഭ്രമം, വിഷം, തണ്ണീര്‍ ദാഹം, നേത്രരോഗം, ഛര്‍ദി തുടങ്ങി പല അസുഖങ്ങള്‍ക്കും താമര മരുന്നായി ഉപയോഗിക്കാറുണ്ട്.
താമരപ്പൂവ് മാത്രമല്ല, താമരത്തണ്ടും കുരുവും വരെ ഔഷധമാണ്. പിത്തം, ഛര്‍ദി, രക്തദോഷം എന്നിവയ്ക്ക് ഇവ നല്ലതാണ്.
ഗുണങ്ങളേറെയുള്ള താമര വീട്ടില്‍ വളര്‍ത്തുന്നത് ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും നല്‍കുന്നു.
എന്നാല്‍ താമര നട്ടുപിടിപ്പിക്കുന്നതിന് ഉത്തമമായ ദിശ വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ട്. വീടിന്റെ വടക്ക് കിഴക്കിലാണ് അത്.
തലയിണ എപ്പോഴൊക്കെ മാറ്റണം?