ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടതെങ്ങനെ?

09 July 2024

Abdul basith

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബന്ധിപ്പിച്ചില്ലെങ്കിൽ വലിയ പിഴയൊടുക്കേണ്ടിവരും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

ബന്ധിപ്പിക്കൽ അനിവാര്യം

കഴിഞ്ഞ വർഷം ജൂണിലാണ് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചത്. ഈ വർഷം മെയ് 31 ആയിരുന്നു അവസാന തീയതി.

അവസാന തീയതി

പലതവണ നീട്ടിവച്ച അവസാന തീയതിയാണ് ഒടുവിൽ മെയ് 31ലെത്തിയത്. ഇതിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യുമ്പോൾ പിഴയൊടുക്കേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്.

പലതവണ നീട്ടിവച്ചു

മെയ് 31നു മുൻപ് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് ഇപ്പോൾ ചെറിയ തുക പിഴയൊടുക്കി ഇത് ചെയ്യാം. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് നോക്കാം.

പിഴ

ആദ്യം ഇൻകം ടാക്സിൻ്റെ ഇ- ഫയലിങ് പോർട്ടലിലേക്ക് പോയി ക്വിക്ക് ലിങ്ക്സ് എന്ന ഓപ്ഷനു കീഴിൽ ലിങ്ക് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

വെബ്സൈറ്റ്

ഇവിടെ പാൻ, ആധാർ നമ്പർ നൽകി വാലിഡേറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആധാർ പ്രകാരമുള്ള പേരും മൊബൈൽ ഫോൺ നമ്പരും നൽകുക.

പാൻ, ആധാർ നമ്പർ

മൊബൈൽ നമ്പരിൽ വരുന്ന ഒടിപി നൽകുമ്പോൾ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള അപേക്ഷ പൂർത്തിയാകും. 

ഒടിപി