29 JUNE 2024
NEETHU VIJAYAN
ഇതുവരെയുള്ള ടി20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിക്ക് സാധിച്ചിട്ടില്ല.
Pic Credit: PTI
ഈ ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ റോളിലെത്തിയ കോഹ്‌ലി മോശം ഫോമിലാണ് ഇതുവരെ ബാറ്റുവീശിയത്. ഒരു അർധ സെഞ്ച്വറി പോലും നേടിയിട്ടില്ല.
Pic Credit: PTI
ഏഴ് മത്സരങ്ങളിൽ നിന്ന് വെറും 75 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. 37 റൺസാണ് താരത്തിന്റെ ഈ ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്‌കോർ.
Pic Credit: PTI
അയർലൻഡിനെതിരായ ടൂർണമെൻ്റിൽ അഞ്ച് പന്തിൽ ഒരു റൺസ് മാത്രമാണ് കോഹ്ലി നേടിയത്.
Pic Credit: PTI
അതേസമയം പാകിസ്ഥാനെതിരായ ടൂർണമെൻ്റിൽ കോഹ്‌ലി കേവലം നാല് റൺസ് മാത്രം നേടിയത് ഏറെ ശ്രദ്ധേയമാണ്.
Pic Credit: PTI
യുഎസ്എയുമായുള്ള പോരാട്ടത്തിൽ സൗരഭ് നേത്രവൽക്കറാണ് ഗോൾഡൻ ഡക്കിന് കോഹ്‌ലിയെ പുറത്താക്കിയത്.
Pic Credit: PTI
അഫ്ഗാനിസ്ഥാനെതിരെ 24 റൺസുമായി 2024 ലോകകപ്പിൽ ആദ്യമായി കോഹ്‌ലി ഇരട്ട അക്കത്തിലെത്തി.
Pic Credit: PTI
ബംഗ്ലാദേശുമായുള്ള പോരാട്ടത്തിൽ സ്റ്റാർ ബാറ്റർ 37 റൺസ് നേടിയതും ഇത്തവണത്തെ ടി20 ലോകകപ്പിലെ ശ്രദ്ധേയമായ ഒന്നാണ്.
Pic Credit: PTI
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഡക്കായ കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ ഒൻപത് റൺസ് മാത്രമാണ് കണ്ടെത്തിയത്.
Pic Credit: PTI
Next: ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ഏതാണെന്ന് അറിയാമോ?