താരലേലം കളറാക്കാൻ ഗുജറാത്ത്, ലക്ഷ്യം ഈ താരങ്ങൾ

10 November 2024

TV9 Malayalam

2022-ൽ ഐപിഎല്ലിൽ കന്നിയങ്കത്തിനിറങ്ങിയ ​ഗുജറാത്ത് ടെെറ്റൻസ് കിരീടം നേടികൊണ്ടാണ് വരവറിയിച്ചത്. 2024-ൽ ശുഭ്മാൻ ​ഗില്ലിന് കീഴിൽ ടൂർണമെന്റിനിറങ്ങിയ ​ഗുജറാത്ത് പ്ലേ ഓഫ് കാണാതെ പുറത്തായി.

ഗുജറാത്ത് ടെെറ്റൻസ്

Pic Credit: PTI/ Getty Images

ഹാർദിക് പാണ്ഡ്യ മുംബെെ ഇന്ത്യൻസിലേക്ക് ചേക്കേറിയതോടെയാണ് ​ഗിൽ നായക സ്ഥാനം ഏറ്റെടുത്തത്. 8-ാം സ്ഥാനത്തായാണ് കഴിഞ്ഞ സീസണിൽ ടീം ഫിനിഷ് ചെയ്തത്. 

ഹാർദിക് പാണ്ഡ്യ

യുവതാരം ശുഭ്മാൻ ​ഗില്ലിൽ വിശ്വാസമർപ്പിച്ച മാനേജ്മെന്റ് താരലേലത്തോട് അനുബന്ധിച്ച് താരത്തെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. 16.5 കോടി രൂപയ്ക്കാണ് താരത്തെ നിലനിർത്തിയിരിക്കുന്നത്. 

ശുഭ്മാൻ ​ഗിൽ 

​ഗില്ലിന് പുറമെ റാഷിദ് ഖാൻ, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ എന്നിവരെയും ​ഗുജറാത്ത് വരുന്ന സീസണ് മുന്നോടിയായി നിലനിർത്തിയിട്ടുണ്ട്. 

നിലനിർത്തിയവർ

69 കോടിയാണ് ​ഗുജറാത്തിന്റെ പേഴ്സിൽ ബാക്കിയുള്ളത്. മെ​ഗാ താരലേലത്തിൽ ടീം സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന താരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

താരലേലം

വൃദ്ധിമാൻ സാഹയ്ക്ക് പകരക്കാരനായാണ് ബട്ലറെ ടീമിലെത്തിക്കാൻ ​ഗുജറാത്ത് ശ്രമിക്കുന്നത്. ഓപ്പണിം​ഗിലും ബട്ലർ ടീമിന് മുതൽകൂട്ടാവും.

ജോസ് ബട്ലർ

കൊൽക്കത്ത റിലീസ് ചെയ്ത ഫിൽ സാൾട്ടാണ് ​ഗുജറാത്ത് ഉന്നം വയ്ക്കുന്ന മറ്റൊരു താരം.

ഫിൽ സാൾട്ട്

2024 സീസണിൽ ​ഗുജറാത്ത് ടെെറ്റൻസിന്റെ ഭാ​ഗമായിരുന്നു ഡേവിഡ് മില്ലർ. ആർടിഎം ഓപ്ഷൻ ഉപയോ​ഗിച്ച് താരത്തെ ടീമിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

ഡേവിഡ് മില്ലർ

റിലീസ് ചെയ്ത മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് മുഹമ്മദ് സിറാജിനെ ടീമിലെത്തിക്കുന്നത്.

മുഹമ്മദ് സിറാജ്

കൊൽക്കത്ത റിലീസ് ചെയ്ത ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിനെ ടീമിലെത്തിക്കാനും ശ്രമം നടക്കും.

മിച്ചൽ സ്റ്റാർക്ക്

2024 സീസണിൽ പഞ്ചാബ് കിം​ഗ്സിനായി തിളങ്ങിയ താരമാണ് അശുതോഷ്. ​ഫിനിഷർ റോളിലായിരിക്കും താരത്തെ ടീമിലെത്തിക്കുന്നത്. 

അശുതോഷ് ശർമ്മ

Next: ലേലത്തിൽ ആർസിബി ശ്രമിക്കാൻ സാധ്യതയുള്ള ചില താരങ്ങൾ