24 AUGUST 2024
ABDUL BASITH
ഗൂഗിൾ പിക്സൽ സ്മാർട്ട് ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണാണ് പിക്സൽ 9. ഇക്കഴിഞ്ഞ ദിവസമാണ് പിക്സൽ 9 വിപണിയിലെത്തിയത്.
പിക്സൽ 9ൻ്റെ വില ഇന്ത്യയിൽ 79999 രൂപയാണ്. 256 ജിബിയുടെ സ്റ്റാൻഡേർഡ് വേരിയൻ്റിൻ്റെ വിലയാണ് ഇത്. ഈ വിലയിൽ ഇപ്പോൾ 5000 രൂപ കിഴിവുണ്ട്. ബാങ്ക് ഓഫറാണുള്ളത്.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐയിൽ ഫോൺ വാങ്ങിയാൽ 5000 രൂപ കിഴിവ് ലഭിക്കും. റിലയൻസ് ഡിജിറ്റൽ വെബ്സൈറ്റിലാണ് ഈ ഓഫറുള്ളത്.
ഫ്ലിപ്കാർട്ടിൽ 4000 രൂപയാണ് ബാങ്ക് ഓഫറുള്ളത്. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇഎംഐ പർച്ചേസുകളിൽ ഈ ഓഫർ ലഭിക്കും.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം വിലക്കിഴിവുണ്ട്. ഇതും ഏതാണ്ട് 4000 രൂപ വരും. ഇതോടെ ഈ മോഡൽ 74999 രൂപയ്ക്ക് ലഭിക്കും.
ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ എന്നീ സൈറ്റുകൾ കൂടാതെ ക്രോമയിലും ഓൺലൈനായി പിക്സൽ 9 വില്പനയ്ക്കുണ്ട്. വിവിധ സൈറ്റുകൾ വിവിധ ഓഫറുകളാണുള്ളത്.
സെയിൽ ഓഫർ എന്ന നിലയിൽ ഗൂഗിൾ വൻ എഐ പ്രീമിയം സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. ആറോളം നിറങ്ങളിൽ ഫോൺ ലഭിക്കും.
Next: ഉറങ്ങുമ്പോൾ ലിപ്സ്റ്റിക് ഇടാറുണ്ടോ?