ഇത് കഴിച്ചാൽ മരണം വരെ സംഭവിക്കാം; ലോകത്തിലെ മാരക വിഷച്ചെടികൾ

16 October 2024

ABDUL BASITH

വളരെ വൈവിധ്യം നിറഞ്ഞതാണ് സസ്യലോകം. പല തരത്തിലുള്ള ചെടികൾ ഇവിടെയുണ്ട്. വ്യത്യസ്തങ്ങളായ, അമ്പരപ്പിക്കുന്ന പലതരം ചെടികൾ.

സസ്യലോകം

Image Courtesy - Unsplash

ഇവയിൽ അതിശയിപ്പിക്കുന്നതാണ് വിഷച്ചെടികൾ. ഇവയിൽ ചിലതിന് മനുഷ്യരെ കൊല്ലാൻ പോലും സാധിക്കും. അത്തരം ചില ചെടികൾ ഇതാ.

വിഷച്ചെടികൾ

ബെല്ലഡോണ എന്ന ചെടി ഗുരുതര വിഷമുള്ളൊരു ചെടിയാണ്. ചെടിയിലെ കായ ഭക്ഷിച്ചാൽ തളർച്ചയും മതിഭ്രമവും മരണം പോലും സംഭവിക്കാം.

ബെല്ലഡോണ

ഒലിയാണ്ടർ ചെടിയുടെ എല്ലാ ഭാഗങ്ങളിലും വിഷമുണ്ട്. ചെടി കത്തിച്ച് അതിൻ്റെ പുക ശ്വസിക്കുന്നത് പോലും അപകടകരമാണ്.

ഒലിയാണ്ടർ

ഡെഡ് മാൻ ഫിംഗേഴ്സ് എന്ന ഈ ചെടി ഭക്ഷിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവും. ഇവ പേശീ തളർച്ചയ്ക്കും ശ്വസനപ്രശ്നങ്ങൾക്കും ഇടയാക്കും.

ഹെംലോക്ക്

ആവണക്കിൻ്റെ വിത്തിൽ റെസിൻ എന്ന കൊടിയ വിഷ പദാർത്ഥം അടങ്ങിയിരിക്കുന്നു. ഇവ കഴിച്ചാൽ അവയവങ്ങൾ പണിമുടക്കും.

ആവണക്ക്

നമ്മുടെ നാട്ടിൽ സുലഭമായി കാണുന്നതാണ് കുന്നിച്ചെടി. കാണാൻ വളരെ ഭംഗിയുള്ള ഇവയുടെ വിത്തുകൾ ഭക്ഷിക്കുന്നത് അപകടമാണ്. 

കുന്നി

Next : പഴങ്ങൾ കഴിച്ച് കൊഴുപ്പ് കുറയ്ക്കാം