19 December 2024
ABDUL BASITH
ഈ മാസം 18നാണ് ആർ അശ്വിൻ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചത്. ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത വിരമിക്കൽ
Image Courtesy - PTI
തൻ്റെ കരിയറിൽ പലപ്പോഴും അശ്വിൻ ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ച ചില പ്രകടനങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
2016ൽ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ആറും രണ്ടാം ഇന്നിംഗ്സിൽ ഏഴും വിക്കറ്റ് നേടിയ അശ്വിൻ്റെ മികവിൽ ഇന്ത്യ 321 റൺസിന് വിജയിച്ചു.
2013 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ്റെ മികവിൽ ഇന്ത്യ 130 പ്രതിരോധിച്ച് വിജയിച്ചു.
2011 ഏകദിന ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ റിക്കി പോണ്ടിംഗിനെയും ഷെയിൻ വാട്സണെയും പുറത്താക്കിയ അശ്വിൻ ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കായി.
2021 ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ സിഡ്നി ടെസ്റ്റിൽ 32 റൺസ് നേടി പുറത്താവാതെ നിന്ന അശ്വിൻ കളി സമനിലയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ 113 റൺസും ആറ് വിക്കറ്റും വീഴ്ത്തിയ അശ്വിൻ മത്സരത്തിൽ മാച്ച് വിന്നിങ് പ്രകടനമാണ് നടത്തിയത്.
Next : ആർ അശ്വിൻ്റെ ടെസ്റ്റ് കരിയർ നേട്ടങ്ങൾ