ഇപ്പോൾ ഗൂഗിളിൽ ലഭിക്കുന്ന അഞ്ച് ഇൻ്റേൺഷിപ്പ് റോളുകൾ 

04 October 2024

ABDUL BASITH

ജോലി കിട്ടാൻ എക്സ്പീരിയൻസ് വേണം, എക്സ്പീരിയൻസ് കിട്ടാൻ ജോലി വേണം എന്നത് പലർക്കും വലിയ ഒരു പ്രതിസന്ധിയാണ്.

ജോലി

Image Courtesy - Getty Images

ജോലിക്കുള്ള എക്സ്പീരിയൻസിനായി പലരും സ്വീകരിക്കുന്നതാണ് ഇൻ്റേൺഷിപ്പ് പ്രോഗ്രാം. ശമ്പളമില്ലാത്തതും ഉള്ളതുമായ ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകളുണ്ട്.

ഇൻ്റേൺഷിപ്പ്

ഗൂഗിളിൽ ഒരു ജോലിയോ ഇൻ്റേൺഷിപ്പ് റോളോ കിട്ടുകയെന്നത് പലരുടെയും ആഗ്രഹമാണ്. ഇതാ ഇപ്പോൾ ഗൂഗിൾ നൽകുന്ന അഞ്ച് ഇൻ്റേൺഷിപ്പ് റോളുകൾ.

ഗൂഗിൾ

ഡേറ്റ അനലിസ്റ്റായി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതെടുക്കാം. ഒക്ടോബർ 23 ആണ് ഈ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഡേറ്റ അനലിസ്റ്റ്

ഈ ഇൻ്റേൺഷിപ്പ് റോളിൻ്റെ അവസാന അപേക്ഷാ തീയതിയും ഒക്ടോബർ 23 ആണ്. ഡിജിറ്റൽ മാർക്കറ്റിങ് താത്പര്യമുള്ളവർക്കുള്ളതാണിത്.

ഡിജിറ്റൽ ബിസിനസ് മാർക്കറ്റിങ്

24 മാസം നീണ്ട ഈ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതിയും ഒക്ടോബർ 23 തന്നെ. പ്രൊജക്ട് മാനേജ്മെൻ്റിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

പ്രൊജക്ട് മാനേജ്മെൻ്റ്

സോഫ്റ്റ്‌വെയർ ഡെവലപ്മെൻ്റിൽ വൈദഗ്ധ്യമുള്ളവർക്ക് ഈ ഇൻ്റേൺഷിപ്പിൽ ജോയിൻ ചെയ്യാം. അവസാന തീയതിക്ക് മാറ്റമില്ല.

സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡെവലപ്മെൻ്റ്

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയോ പിജിയോ ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 11 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സ്റ്റുഡൻ്റ് റിസർചർ

Next : ജോലി സമയത്തെ കണ്ണിൻ്റെ ആയാസം കുറയ്ക്കണോ?