24 July 2024
Abdul basith
തലച്ചോറിന് പ്രായമാവുമോ? ആവും. ശരീരത്തിനൊപ്പം എല്ലാ അവയവങ്ങൾക്കും പ്രായമാവും. പ്രായമാവുമ്പോൾ അതിനനുസരിച്ചുള്ള ബുദ്ധിമുട്ടുകളുണ്ടാവും.
തലച്ചോറിന് വേഗത്തിൽ പ്രായമാവുന്ന ചില അവസരങ്ങളുണ്ട്. ഇത് അത്ര നല്ലതല്ല. ചില പതിവുകൾ മാറ്റിനിർത്തിയാൽ തലച്ചോറിന് വേഗത്തിൽ പ്രായമാവുന്നത് ഒഴിവാക്കാം.
മനക്ലേശം അഥവാ സ്ട്രെസ് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ്. എപ്പോഴും സ്ട്രെസ് ആണെങ്കിൽ തലച്ചോർ വളരെ വേഗത്തിൽ വയസാവും.
മോശം ഡയറ്റ് തലച്ചോറിന് മാത്രമല്ല, ശരീരത്തിനാകെ പ്രശ്നമാണ്. ഇത് എരിച്ചിലിന് വഴിയൊരുക്കും. എരിച്ചിൽ തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം.
വ്യായാമമില്ലാത്തതും തലച്ചോറിനെ ബാധിക്കും. വ്യായാമം ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിച്ച് പുതിയ ന്യൂറോണുകളുണ്ടാവും. ഇത് തലച്ചോറിൻ്റെ ആരോഗ്യത്തിന് ഗുണകരമാണ്.
ശരിയായ ഉറക്കമില്ലായ്മയും പ്രശ്നമാണ്. ഉറക്കം ലഭിച്ചില്ലെങ്കിൽ തലച്ചോറിന് ശരിയായ വിശ്രമം ലഭിക്കില്ല. ഇത് പ്രവർത്തനങ്ങളെ ബാധിക്കും.
സമൂഹത്തിലെ ഒറ്റപ്പെടൽ അനുഭവിക്കുന്നവരുടെ മനക്ലേശം വളരെ വലുതായിരിക്കും. ആളുകളുമായി ഇടപഴകേണ്ടത് വളരെ അത്യാവശ്യമാണ്.