30 JUNE 2024
ഹിന്ദി ടെലിവിഷൻ, സിനിമാ നടി ഹിന ഖാന് സ്തനാർബുദം സ്ഥിരീകരിച്ചു. ഇന്നലെയാണ് താരം ഇക്കാര്യം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.
2022ൽ 23 ലക്ഷം സ്ത്രീകളിലാണ് സ്തനാർബുദം സ്ഥിരീകരിച്ചത്. ഇവരിൽ 6,70,000 പേർ മരണപ്പെടുകയും ചെയ്തു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് സ്തനാർബുദത്തിൻ്റെ അഞ്ച് ലക്ഷണങ്ങൾ ഇവയാണ്.
മാറിടത്തിലുണ്ടാവുന്ന മുഴകൾ സ്തനാർബുദത്തിൻ്റെ ലക്ഷണമാണ്. പ്രത്യേകിച്ച് വേദനയില്ലാത്ത മുഴകളാണെങ്കിൽ ഡോക്ടറെ കാണാൻ മടിക്കണ്ട.
മുഴകൾ
മാറിടത്തിൻ്റെ വലിപ്പത്തിലോ ആകൃതിയിലോ ഉണ്ടാവുന്ന വ്യത്യാസങ്ങളും കൃത്യമായി നിരീക്ഷിക്കണം. ഇതും സ്തനാർബുദത്തിനു കാരണമാവാം.
വലിപ്പം
തൊലിപ്പുറത്തുണ്ടാവുന്ന ചുവന്ന പാടുകളും കുഴികളും സ്തനാർബുദത്തിൻ്റെ ലക്ഷണങ്ങളായി ലോകാരോഗ്യസംഘടന പറയുന്നു. ഇവയുണ്ടായാലും ഉടൻ ഡോക്ടറെ കാണാം.
തൊലിപ്പുറത്തെ ചുവപ്പ്
മുലക്കണ്ണുകൾക്കുണ്ടാവുന്ന വ്യത്യാസം ശ്രദ്ധിക്കണം. ഇതും മുലക്കണ്ണിനു ചുറ്റുമുള്ള ആരിയോളയിലുണ്ടാവുന്ന മാറ്റങ്ങളും സ്തനാർബുദത്തിൻ്റെ ലക്ഷണങ്ങളാണ്.
മുലക്കണ്ണുകളുടെ വ്യത്യാസം
മാറിടത്തിൽ നിന്ന് രക്തനിറത്തിലുള്ള ദ്രാവകം പുറപ്പെടുകയാണെങ്കിൽ അതും സ്തനാർബുദത്തിൻ്റെ ലക്ഷണമാണ്. ഉടൻ പരിശോധന നടത്തുക.
രക്തനിറമുള്ള ദ്രാവകം