17 October 2024
ABDUL BASITH
മഴക്കാലമാണിത്. കനത്ത മഴയാണ് സംസ്ഥാനത്തുടനീളമുള്ളത്. മഴക്കാലത്ത് കൂടുതലായി കാണുന്നതാണ് കൊതുക് ശല്യം.
Image Courtesy - PTI
കൊതുകുകൾ നിസാരക്കാരല്ല. മരണം വരെ സംഭവിക്കാൻ അസുഖങ്ങൾ പരത്താൻ ഇവയ്ക്ക് കഴിയും. ഇത്തരം ചില അസുഖങ്ങൾ ഇതാ.
പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുള്ള മലേറിയ കൊതുക് പരത്തുന്ന ഒരു അസുഖമാണ്. ഈ അസുഖം വന്നാൽ മരണം സംഭവിക്കാൻ പോലും സാധ്യതയുണ്ട്.
ഡെങ്കിപ്പനിയും കൊതുക് പരത്തുന്ന അസുഖങ്ങളിൽ സാധാരണയാണ്. ഇതും ഗുരുതരമായാൽ മരണത്തിലേക്ക് നയിക്കും.
നമ്മൾ അധികം കേട്ടിട്ടില്ലെങ്കിലും കൊതുക് പരത്തുന്ന മറ്റൊരു അസുഖമാണ് വെസ്റ്റ് നെൽ വൈറസ്. രോഗി മരണപ്പെടാൻ സാധ്യതയുള്ള അസുഖമാണിത്.
ചിക്കൻ ഗുനിയ കൊണ്ട് മരണമുണ്ടാവുക വളരെ അപൂർവമാണ്. പക്ഷേ, അതീവഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാവാം.
സീക്ക വൈറസ് ബാധിച്ചാൽ പെട്ടെന്ന് അറിയാൻ കഴിയില്ല. ശരീരവേദനയും തലവേദനയുമൊക്കെയാണ് സാധാരണ ലക്ഷണങ്ങൾ. മരണമുണ്ടാവാൻ സാധ്യത കുറവാണ്.
Next :പനിയ്ക്കൊരു നാട്ടുമരുന്ന്