വോട്ടര്‍പ്പട്ടികയിലെ 138 പേര്‍ക്കും ഒരു പിതാവ്, സംഭവിച്ചത്

07 December 2024

TV9 Malayalam

വോട്ടര്‍പ്പട്ടിക കണ്ടവര്‍ ഞെട്ടി. പട്ടികയിലെ 138 പേരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് വന്നത് ഒരാളുടെ പേര്

ഞെട്ടിച്ച് വോട്ടര്‍പ്പട്ടിക

Pic Credit: PTI/Getty

ബിഹാറിലെ മുസാഫര്‍പുരിലെ തിര്ഹട്ട് ഗ്രാജ്വേറ്റ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന പട്ടികയിലാണ് സംഭവം

സംഭവം ബിഹാറില്‍

ഔറായ് ബ്ലോക്കിലെ വോട്ടര്‍പ്പട്ടികയിലെ 138 പേരുടെ പിതാവിന്റെ സ്ഥാനത്ത് വന്ന പേര് 'മുന്ന കുമാര്‍' എന്നാണ്

മുന്ന കുമാര്‍

സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിലും എത്തി. സാങ്കേതിക തകരാര്‍ എന്നാണ് വിശദീകരണം

സാങ്കേതിക തകരാര്‍

എന്തായാലും ആശങ്കകള്‍ പരിഹരിച്ച് ഡിസംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടന്നു. വോട്ടെണ്ണല്‍ ഡിസംബര്‍ ഒമ്പതിന് നടക്കും.

വോട്ടെണ്ണല്‍ 9ന്

സാങ്കേതിക തകരാര്‍ ആണെങ്കിലും, സംഭവം വന്‍ വാര്‍ത്താ പ്രാധാന്യം നേടി. ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു

വന്‍ വാര്‍ത്ത

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് വോട്ടര്‍മാരുടെ ആവശ്യം. പ്രദേശത്തെ എംപിയ്ക്കടക്കം നാട്ടുകാര്‍ പരാതി നല്‍കി

നടപടി വേണം

Next: കുട്ടികള്‍ക്ക് ഇടാന്‍ പറ്റിയ നല്ല പേരുകളിതാ