അര്‍ബുദം

ക്യാന്‍സര്‍ അഥവാ അര്‍ബുദം ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ രോഗമാണ് ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാന്‍സര്‍ പിടിപെടുന്നതിന് കാരണമാകുന്നത്

ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാന്‍ 

കഴിക്കേണ്ട ഭക്ഷണങ്ങള്‍

സിട്രസ് പഴങ്ങള്‍

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

തക്കാളി

തക്കാളിയില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും

മഞ്ഞള്‍

മഞ്ഞളിലെ ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ആപ്പിള്‍

ആപ്പിളില്‍ പോളിഫെനോളുകള്‍ വിവിധ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു

ക്യാരറ്റ്

ക്യാരറ്റ് വിറ്റാമിന്‍ കെ, എ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ്

സാല്‍മണ്‍

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള മത്സ്യങ്ങള്‍ അര്‍ബുദത്തെ തടയുന്നു. സാല്‍മണ്‍, അയല, മത്തി, ട്യൂണ എന്നിവ കഴിക്കുക