5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Youtube Shorts: അങ്ങനിപ്പോ ഡിസ്‌ലൈക്ക് അടിക്കണ്ട…; പുതിയ പരിഷ്കാരവുമായി യുട്യൂബ് ഷോർട്സ്

Youtube Shorts Dislike: സാധാരണയായി ഷോർട്സ് എടുത്താൽ ലൈക്ക്, ഡിസ്‌ലൈക്ക്, കമന്റ്, ഷെയർ തുടങ്ങിയ ഓപ്‌ഷനുകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ യുട്യൂബ് പതിയെ ഡിസ്‌ലൈക്ക് ബട്ടണ് ഷോർട്സ് ഫീച്ചറിൽ നിന്ന് എടുത്തുകളയാൻ പോകുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Youtube Shorts: അങ്ങനിപ്പോ ഡിസ്‌ലൈക്ക് അടിക്കണ്ട…; പുതിയ പരിഷ്കാരവുമായി യുട്യൂബ് ഷോർട്സ്
Represental Image.
neethu-vijayan
Neethu Vijayan | Published: 13 Oct 2024 14:57 PM

യുട്യൂബിൽ ഇപ്പോൾ ഏറ്റവും അധികം ആളുകൾ കാണുന്ന ഒന്നാണ് ഷോർട്ട്സ്. യുട്യൂബിൽ ഷെയർ ചെയ്യപ്പെടുന്ന ലെംഗ്ത്തി വീഡിയോകൾക്ക് കാണാനും ഇഷ്ടം ഷോർട്സുകളായിരിക്കും എന്നുപറഞ്ഞാലും അതിശയോക്തിയാകില്ല. എന്നാലിതാ ഒരു പുതിയ അപ്‌ഡേറ്റുമായി വരികയാണ് യൂട്യൂബ് ഷോർട്സ്.

സാധാരണയായി ഷോർട്സ് എടുത്താൽ ലൈക്ക്, ഡിസ്‌ലൈക്ക്, കമന്റ്, ഷെയർ തുടങ്ങിയ ഓപ്‌ഷനുകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ യുട്യൂബ് പതിയെ ഡിസ്‌ലൈക്ക് ബട്ടണ് ഷോർട്സ് ഫീച്ചറിൽ നിന്ന് എടുത്തുകളയാൻ പോകുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പകരം ആ സ്ഥാനത്ത് വീഡിയോ സേവ് ചെയ്യാനുള്ള ഓപ്‌ഷനാകും വരുക.

ALSO READ: യൂട്യൂബിൽ ഇനി ആഡ് സ്കിപ് ചെയ്യാൻ കൂടുതൽ എളുപ്പം; ഉപഭോക്താക്കളെ മാനിച്ചുള്ള അപ്ഡേറ്റ് എത്തുന്നു

എന്നാൽ ഈ അപ്‌ഡേറ്റിന്റെ ലക്ഷ്യം ഡിസ്‌ലൈക്കിനെ ഇല്ലാതെയാക്കാനല്ല എന്നാണ് യൂട്യൂബ് വിശദീകരിക്കുന്നത്. സേവ് ബട്ടണ് പ്രാമുഖ്യം കൊടുക്കുമെന്നും ഡിസ്‌ലൈക്കിനെ വേറെ ഒരിടത്തേക്ക് മാറ്റുമെന്നുമാണ് യുട്യൂബ് പറയുന്നത്. സ്‌ക്രീനിന്റെ വലത് മുകൾവശത്തായുള്ള മൂന്ന് കുത്തുകളുള്ള ഓപ്‌ഷൻസ് വിഭാഗത്തിലേക്ക് പോയാൽ അവിടെ ഡിസ്‌ലൈക്ക് ഫീച്ചർ ഉണ്ടാകുമെന്നാണ് സൂചന.

ഷോർട്ട്സിന്റെ യൂസർ ഇന്റർഫേസിൽ ഡിസ്‌ലൈക് ഓപ്‌ഷൻ ഉണ്ടാകില്ല എന്നത് മാത്രമാണ് ഈ മാറ്റകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഡിസ്‌ലൈക് ബട്ടൺ ഇല്ലാതെയാകുന്നത് കണ്ടെന്റിന്റെ ഗുണനിലവാരത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഇപ്പോൾ ഈ ഡിസ്‍ലൈക്ക് ബട്ടൺ മാറ്റുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഉടൻ തന്നെ ഔദ്യോഗികമായി ഈ ഫീച്ചർ വരുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.