YouTube Shorts: അടിമുടി മാറ്റം… യൂട്യൂബിൽ ഇനിമുതൽ മൂന്ന് മിനിറ്റുള്ള വീഡിയോകളും ഷോർട്സ്
YouTube Latest Updation: 2024 ഒക്ടോബർ 15 മുതലാണ് ഈ രീതി യൂട്യൂബിൽ നിലവിൽവരുക. തുടക്കത്തിൽ 60 സെക്കൻഡ് വീഡിയോകൾ മാത്രമാണ് യൂട്യൂബ് ഷോർട്സ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ മാറ്റം മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളെ ബാധിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിരവധി ആളുകളുകളുടെ വരുമാനമാർഗവും ജീവതവുമെല്ലാമാണ് യൂട്യൂബ്. യൂട്യൂബിൽ വീഡിയോകളിലൂടെ വരുമാനമാർഗം കണ്ടെത്തുന്ന നിരവധി ആളുകൾ നമ്മുടെ മുന്നിലുണ്ട്. അതിനാൽ തന്നെ ഇടയ്ക്കിടയ്ക്ക് അതിൽ മാറ്റങ്ങളും വരാറുണ്ട്. ഇപ്പോഴിതാ മറ്റൊരു പുതിയ മാറ്റവുമായാണ് യൂട്യൂബ് (YouTube Latest Updation) എത്തിയിരിക്കുന്നത്. ഇനി മുതൽ മൂന്ന് മിനിറ്റുള്ള വീഡിയോയും യൂട്യൂബിൽ ഷോർട്സ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. 2024 ഒക്ടോബർ 15 മുതലാണ് ഈ രീതി യൂട്യൂബിൽ നിലവിൽവരുക. തുടക്കത്തിൽ 60 സെക്കൻഡ് വീഡിയോകൾ മാത്രമാണ് യൂട്യൂബ് ഷോർട്സ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
പുതിയ മാറ്റം ഉപയോക്താക്കൾക്ക് കൂടുതൽ ഫലപ്രതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം 60 സെക്കൻഡ് ദൈർഘ്യത്തിൽ നിന്നും മൂന്ന് മിനിറ്റുള്ള വീഡിയോയിലൂടെ സ്രഷ്‌ടാക്കൾക്ക് കൂടുതൽ ആശയങ്ങൾ പ്രേക്ഷരുമായി പങ്കുവയ്ക്കാൻ സാധിക്കും. ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് എന്നിവ പോലുള്ളവയുമായ മത്സരിക്കുന്നതായിരുന്നു മുമ്പുള്ള യൂട്യൂബ് ഷോർട്സുകൾ. ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി സ്രഷ്‌ടാക്കൾക്ക് അവരുടെ ഉള്ളടക്കം വികസിപ്പിക്കുന്നതിനുള്ള കൂടുതൽ സൗകര്യമൊരുക്കിയിരിക്കുകയാണ് യൂട്യൂബ്.
ALSO READ: ദേ പൈലറ്റില്ലാതെ വിമാനം…. എഐ യാത്രാവിമാനം പറത്താൻ പദ്ധതി; അതിശയിപ്പിക്കും ഫീച്ചറുകൾ
എന്നാൽ ഈ മാറ്റം മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളെ ബാധിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതെല്ലാം കൂടാതെ ഉള്ളടക്കം സൃഷ്ടിക്കുന്നത് കൂടുതൽ രസകരവും ആകർഷകവുമാക്കുന്നതിന് നിരവധി പുതിയ ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേത് വീഡിയോ നിർമ്മിക്കുന്നതിനായി ടെംപ്ലേറ്റുകൾ യൂട്യൂബ് വാഗ്ദാനം ചെയ്യുന്ന എന്നതാണ്.
ഇത് സ്രഷ്‌ടാക്കൾക്ക് അവരുടെ വീഡിയോ ട്രെൻഡുകളിൽ ഉൾപ്പെടുത്തുന്നതിനും ജനപ്രിയ ഉള്ളടക്കത്തിലേക്ക് എത്തിക്കുന്നതിനുമുള്ള വഴി തുറക്കുന്നു. ഗൂഗിൾ ഡീപ് മൈൻഡിൻ്റെ വീഡിയോ മോഡലായ വിയോ, ഈ വർഷാവസാനം ഷോർട്സിലേക്ക് സംയോജിപ്പികും എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.