5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Netflix: രണ്ടും കല്പിച്ച് നെറ്റ്ഫ്ലിക്സ്; ഇന്ത്യയിലെ ഡബ്ല്യുഡബ്ല്യുഇ അവകാശം സ്വന്തമാക്കി

WWE Streaming On Netflix: സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സുമായി ഡബ്ല്യൂഡബ്ല്യൂഇ 2020-ൽ ഒപ്പുവെച്ച 21 കോടി ഡോളറിന്റെ ( ഏകദേശം 1787.61 കോടി രൂപ) അഞ്ച് വർഷത്തെ കരാർ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. 2025ലാണ് ഈ കരാർ അവസാനിക്കുക. അതിനാൽ 2025 മാർച്ചിന് ശേഷമായിരിക്കും നെറ്റ്ഫ്ളിക്സ് സംപ്രേക്ഷണം ആരംഭിക്കുക.

Netflix: രണ്ടും കല്പിച്ച് നെറ്റ്ഫ്ലിക്സ്; ഇന്ത്യയിലെ ഡബ്ല്യുഡബ്ല്യുഇ അവകാശം സ്വന്തമാക്കി
Image Credits: Social Media
neethu-vijayan
Neethu Vijayan | Published: 25 Dec 2024 08:50 AM

ഇന്ത്യൻ കായിക വിനോദ​രം​ഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ് (Netflix). ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യൂഡബ്ല്യൂഇയുടെ ഇന്ത്യയിലെ അവകാശങ്ങൾ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യയിൽ നിന്ന് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. 2025 ജനുവരി 6 മുതൽ പ്രോഗ്രാമിംഗ് സ്ട്രീം ചെയ്യുമെന്നാണ് വിവരം. അഞ്ച് ബില്യൺ ഡോളറിൻ്റെ കരാറാണ് ഇതിനായി ഒപ്പുവച്ചത്. ഡബ്ല്യൂഡബ്ല്യൂഇ ഉടമകളായ ടികെഒ ​ഗ്രൂപ്പ് ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സോണിയിൽനിന്ന് നെറ്റ്ഫ്ലിക്സിന് കൈമാറാൻ ഒരുങ്ങുന്നതായാണ് വിവരം.

പത്ത് വർഷത്തേക്കുള്ള കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സ് ലൈവ് സ്പോർട്സ് പരിപാടികൾ സ്ട്രീം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ കായികപരിപാടികൾ സ്ട്രീം ചെയ്യുന്നത് അവർ ഒഴിവാക്കിയിരുന്നു. ഏറ്റവും ജനപ്രിയ കായിക വിനോദമായ ക്രിക്കറ്റ് പോലും മറ്റ് പ്ലാറ്റ്ഫോമുകളാണ് സ്ട്രീം ചെയ്യുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ ആരാധകർക്ക് കായികവിനോദം ആസ്വദിക്കാനുള്ള പുതിയ വഴിതുറന്നിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഇതിന്റെ ഭാ​ഗമായി 2025-ൽ ഡബ്ല്യൂഡബ്ല്യൂഇ നെറ്റ്ഫ്ളിക്സിൽ ലോഞ്ച് ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സിന്റെ ഒരു വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സുമായി ഡബ്ല്യൂഡബ്ല്യൂഇ 2020-ൽ ഒപ്പുവെച്ച 21 കോടി ഡോളറിന്റെ ( ഏകദേശം 1787.61 കോടി രൂപ) അഞ്ച് വർഷത്തെ കരാർ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. 2025ലാണ് ഈ കരാർ അവസാനിക്കുക. അതിനാൽ 2025 മാർച്ചിന് ശേഷമായിരിക്കും നെറ്റ്ഫ്ളിക്സ് സംപ്രേക്ഷണം ആരംഭിക്കുക. അതേസമയം ഡബ്ല്യൂഡബ്ല്യൂഇയുടെ ടെലിവിഷൻ അവകാശങ്ങൾ നിലനിർത്താൻ സോണി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യൻ വിപണിയിൽ കൂടുതല്ഡ മേൽകൈ വേണമെന്ന നെറ്റ്ഫ്ലിക്സിൻ്റെ നിർബന്ധമാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചത്.

2025 ജനുവരി മുതൽ, യുഎസ്, കാനഡ, യുകെ, ദക്ഷിണ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഡബ്ല്യൂഡബ്ല്യൂഇയുടെ പ്രധാന പരിപാടികൾ നെറ്റ്ഫ്ലിക്സ് പ്രത്യേകമായി സ്ട്രീം ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോർട്ട്. 2025 ഏപ്രിലോടെ ഇന്ത്യയിലേക്കും ഇത് എത്തും. ഇന്ത്യൻ പ്രീമിയർ ലീഗ്, ഐസിസി ടൂർണമെൻ്റുകൾ പോലുള്ള ജനപ്രിയ കായികമത്സരങ്ങൾ സ്ട്രീം ചെയ്യുന്ന ഡിസ്നി പ്ലെസ് ഹോട്ട്സ്റ്റാർ, ജിയോസിനിമ പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് ഈ നീക്കം വലിയ വെല്ലുവിളിയായേക്കും.

ഡബ്ല്യൂഡബ്ല്യൂഇ റോ, സ്മാക്ക്ഡൗൺ, എൻഎക്സ്ടി പോലുള്ള ജനപ്രിയ ഡബ്ല്യൂഡബ്ല്യൂഇ ഷോകളും റെസിൽമാനിയ, സമ്മർസ്ലാം, റോയൽ റംമ്പിൾ പോലുള്ള പ്രീമിയം ലൈവ് ഇവൻ്റുകളും വരിക്കാർക്ക് 2025 ഓടം നെറ്റ്ഫ്ളിക്സിലൂടെ കാണാൻ കഴിയും. 2026ലും ഭാവിയിലും കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. കൂടാതെ 48 മണിക്കൂർ സ്ട്രീമിംഗിന് ശേഷം ഡബ്ല്യുഡബ്ല്യുഇ പ്രോഗ്രാമിംഗ് ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നും നെറ്റ്ഫ്ലിക്സ് പറഞ്ഞു.

ഡബ്ല്യൂഡബ്ല്യൂഇ സ്മാക്ക്ഡൗണിൻ്റെ ഏറ്റവും പുതിയ എപ്പിസോഡുകൾ 2025 ജനുവരി മൂന്ന്, നാല് തീയതികളിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. എൻഎക്സ്ടി 2025 ജനുവരി ഏഴ്, എട്ട് തീയതികളിലാകും സ്ട്രീം ചെയ്യുക. രണ്ട് ഷോകളും രാത്രി എട്ട് മണിക്ക് സംപ്രേക്ഷണം ചെയ്യുന്നതാണ്.

Latest News