5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Commercial Space Station: ക്വീൻ-സൈസ് ബെഡ് മുതൽ ജിം വരെ…; ലോകത്തെ ആദ്യ കൊമേഴ്‌സ്യൽ സ്പേസ് സ്റ്റേഷൻറെ ഡിസൈൻ പുറത്ത്

Commercial Space Station Haven-1: അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി താരതമ്യം ചെയ്യുമ്പോൾ നവീനമായ ഡിസൈനും ആഡംബര ഹോട്ടൽ പോലെ തോന്നിക്കുന്ന ഇൻറീരിയറും ഹേവൻ-1നെ വേറിട്ടതാക്കുന്നു. നാസ നേതൃത്വം നൽകുന്ന കൺസോഷ്യം നിർമിച്ച ഈ ഹേവൻ-1ൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Commercial Space Station: ക്വീൻ-സൈസ് ബെഡ് മുതൽ ജിം വരെ…; ലോകത്തെ ആദ്യ കൊമേഴ്‌സ്യൽ സ്പേസ് സ്റ്റേഷൻറെ ഡിസൈൻ പുറത്ത്
ഹേവൻ-1ൻ്റെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 14 Oct 2024 12:02 PM

ന്യൂയോർക്ക്: ബഹിരാകാശ രംഗത്ത് സ്വകാര്യ കമ്പനികൾ ചുവടുവെക്കുന്ന യു​ഗമാണിപ്പോൾ. കൊമേഴ്‌സ്യൽ സ്പേസ് നടത്തത്തിന് വരെ തുടക്കമിട്ടുകഴി‍ഞ്ഞു. ഇപ്പോൾ ഇതാ ലോകത്തെ തന്നെ ആദ്യ കൊമേഴ്‌സ്യൽ സ്പേസ് സ്റ്റേഷൻ (ഹേവൻ-1) എന്ന ആശയവുമായി എത്തിയിരിക്കുകയാണ് യുഎസ് കേന്ദ്രീകൃതമായ സ്റ്റാർട്ട്അപ്പ് ആയ വാസ്റ്റ് എന്ന കമ്പനി. അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി താരതമ്യം ചെയ്യുമ്പോൾ നവീനമായ ഡിസൈനും ആഡംബര ഹോട്ടൽ പോലെ തോന്നിക്കുന്ന ഇൻറീരിയറും ഹേവൻ-1നെ വേറിട്ടതാക്കുന്നു. നാസ നേതൃത്വം നൽകുന്ന കൺസോഷ്യം നിർമിച്ച ഈ ഹേവൻ-1ൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ലോകത്തെ ആദ്യ കൊമേഴ്‌സ്യൽ ബഹിരാകാശ നിലയമായ ഹേവൻ-1ൻറെ അന്തിമ ഡിസൈൻ പുറത്തുവിട്ടിരിക്കുന്നത് യുഎസ് ആസ്ഥാനമായുള്ള സ്റ്റാർട്ട്ആപ്പായ വാസ്റ്റ് എന്ന കമ്പനിയാണ്. ആപ്പിൾ പ്രൊഡക്റ്റുകളുടെ പ്രമുഖ ഡിസൈനറായ പീറ്റർ റസൽ-ക്ലാർക്കും ബഹിരാകാശ സഞ്ചാരിയായ ആൻഡ്രൂ ഫ്യൂട്‌സെലുമാണ് ഈ സ്വകാര്യ സ്പേസ് സ്റ്റേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്.

മനുഷ്യ കേന്ദ്രീകൃതമായ ഡിസൈനാണ് ഹേവൻ-1നെ വ്യത്യസ്തമാക്കുന്നത്. വളരെ ആഢംബരം നിറഞ്ഞ റിസോർട്ട് പോലെ തോന്നിക്കുന്ന ഉൾഭാഗമാണ് ഹേവൻ-1ൻ്റേത്. നിലവിലെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കെട്ടിലും മട്ടിലും വരെ ഈ വ്യത്യാസം പ്രകടമാണ്. മാനത്തെ സ്വർഗം എന്ന് ഈ ബഹിരാകാശ നിലയത്തെ വിളിച്ചാൽ അതിൽ തെറ്റ്പറയാനില്ല. കാരണം അത്രയ്ക്ക് മനോഹരമാണ് ഇതിൻ്റെ ഡിസൈൻ.

ഐഎസ്എസിൽ നിന്ന് വ്യത്യസ്തമായി അനായാസം ബഹിരാകാശ സഞ്ചാരികൾക്ക് താമസിക്കാനും ചലിക്കാനും ജോലികൾ ചെയ്യാനും ഹേവൻ-1നുള്ളിലാകും എന്നത് മറ്റൊരു പ്രത്യേകതയാണ്. ആകർഷകമായ ഇൻറീരിയറിന് പുറമെ വളരെ ആധുനികമായ എൻറർടെയ്‌ൻമെൻറ്, കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകളും ഹേവൻ-1 ബഹിരാകാശ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പേസ് എക്‌സിൻറെ സ്റ്റാർലിങ്ക് ഇൻറർനെറ്റ് സാറ്റ്‌ലൈറ്റുകളുമായി ബന്ധിപ്പിച്ച് ഭൂമിയുമായുള്ള കമ്മ്യൂണിക്കേഷൻ ഇതിൽ ഉറപ്പുവരുത്തും.

നാല് സ്വകാര്യ ക്രൂ ക്വാർട്ടറുകൾ ഈ നിലയത്തിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഐഎസ്എസിലേക്കാൾ വലിയ ക്രൂ ക്വാർട്ടറുകളാണിത്. ബഹിരാകാശ സഞ്ചാരികളുടെ ഉറക്കം മനോഹരമാക്കാൻ ഉതകുന്ന തരത്തിലാണ് പല ഡിസൈനുകളും. ഒരു ക്വീൻ-സൈസ് ബെഡിൻറെ വലിപ്പത്തിലാണ് ഉറങ്ങാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. വിനോദത്തിനും വ്യായാമത്തിനുമുള്ള ജിം ഉൾപ്പടെയുള്ള വിപുലമായ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബഹിരാകാശ സഞ്ചാരികൾക്കുള്ള അത്യാധുനിക താമസ സൗകര്യങ്ങൾക്ക് പുറമെ ഒരു പരീക്ഷണ ലാബ് കൂടിയാണ് ഹേവൻ-1 അധികൃതർ പറഞ്ഞു. 2025ൽ സ്പേസ് എക്‌സിൻറെ ഫാൾക്കൺ റോക്കറ്റിലാണ് ഹേവൻ-1നെ വിക്ഷേപിക്കുന്നത്. 2026ൽ ആദ്യഘട്ട ആളുകളെ വാസ്റ്റ് കമ്പനി ഹേവൻ-1 കൊമേഴ്സ്യൽ സ്പേസ് സ്റ്റേഷനിൽ എത്തിക്കും.

ഹേവൻ-1 ബഹിരാകാശ നിലയത്തിൻറെ ഡിസൈൻ വ്യക്തമാക്കുന്ന വീഡിയോയും ചിത്രങ്ങളും വാസ്റ്റ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള സ്പേസ് ഹാബിറ്റേഷൻ ടെക്‌നോളജി കമ്പനിയാണ് വാസ്റ്റ്.

Latest News