5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WhatsApp new update: വാട്സ്ആപ്പ് വീഡിയോ കോൾ ഇനി കൂടുതൽ ക്ലിയറാകും; ഇത് പുതിയ അപ്ഡേറ്റ്

WhatsApp's new update will make video calls clearer: ലോ ലൈറ്റ് മോഡ്' അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്സ്ആപ്പ് അധികൃതർ‌ വ്യക്തമാക്കുന്നത്.

WhatsApp new update:  വാട്സ്ആപ്പ് വീഡിയോ കോൾ ഇനി കൂടുതൽ ക്ലിയറാകും; ഇത് പുതിയ അപ്ഡേറ്റ്
പ്രതീകാത്മക ചിത്രം (Image courtesy : Gettyimages)
aswathy-balachandran
Aswathy Balachandran | Published: 25 Oct 2024 12:10 PM

ന്യൂഡൽഹി: വാട്ട്സ്ആപ്പിലൂടെ വീഡിയോ കോൾ ചെയ്യുമ്പോൾ വെളിച്ചം അഡ്ജസ്റ്റ് ചെയ്യാൻ കഷ്ടപ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ വീഡിയോക്ക് ക്ലാരിറ്റി ഇല്ല എന്ന പേരിൽ ഇനി വീഡിയോ കോൾ ചെയ്യാൻ താൽപര്യം തോന്നാതിരുന്നിട്ടുണ്ടോ? എങ്കിൽ ഇനി വീഡിയോ കോൾ ചെയ്യുമ്പോൾ ക്യാമറ ലൈറ്റ് അനുസരിച്ച് മാറ്റി കഷ്ടപ്പെടേണ്ട.

ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ്. ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചറാണ് ഇനി വാട്ട്സ്ആപ്പ് കോൾ ചെയ്യാൻ നിങ്ങളെ സഹായിക്കുക.

ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്സ്ആപ്പ് അധികൃതർ‌ വ്യക്തമാക്കുന്നത്.

ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ ആക്ടീവ് ആകും. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേൺ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ട്.

ആപ്പിന്റെ ഐ ഒ എസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത് എന്നാണ് വിവരം. വീഡിയോ കോളിൽ തന്നെ മികച്ച എക്സ്പീരിയൻസ് നൽകാനുള്ള ഫീച്ചറുകൾ, ആപ്പ് നേരത്തെ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ടച്ച് അപ്പ് ഫീച്ചർ, ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്‌ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങിയവയാണ് ഇതിനു മുമ്പ് എത്തിയത്. വീഡിയോ കോളിനിടെ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) മാറ്റാനും ഫിൽട്ടറുകൾ ചേർക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും എന്നും അധികൃതർ പറയുന്നു.

Latest News