ദേ ഇങ്ങോട്ട് നോക്കിയേ... വാട്‌സ്ആപ്പിലും ഇനി മറ്റൊരാളെ മെൻഷൻ ചെയ്യാം; അതിശയിപ്പിക്കുന്ന പുത്തൻ ഫീച്ചറുകൾ | WhatsApp new tagging feature in status updates like instagram, know more details Malayalam news - Malayalam Tv9

Whatsapp New Feature: ദേ ഇങ്ങോട്ട് നോക്കിയേ… വാട്‌സ്ആപ്പിലും ഇനി മറ്റൊരാളെ മെൻഷൻ ചെയ്യാം; അതിശയിപ്പിക്കുന്ന പുത്തൻ ഫീച്ചറുകൾ

Published: 

05 Oct 2024 14:18 PM

Whatsapp Latest Feature: സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി നമുക്ക് മെൻഷൻ ചെയ്യാൻ കഴിയും. എന്നാൽ മൂന്നാമതൊരാൾക്ക് ഇക്കാര്യം കാണാൻ കഴിയില്ലെന്നത് ശ്രദ്ധേയമാണ്. മെൻഷൻ ചെയ്തുകഴിഞ്ഞാൽ ആ കോൺടാക്റ്റിന് ഈ സ്റ്റാറ്റസ് സ്വന്തം സ്റ്റാറ്റസിൽ റീ ഷെയർ ചെയ്യാനും സാധിക്കുന്നതാണ്.

Whatsapp New Feature: ദേ ഇങ്ങോട്ട് നോക്കിയേ... വാട്‌സ്ആപ്പിലും ഇനി മറ്റൊരാളെ മെൻഷൻ ചെയ്യാം; അതിശയിപ്പിക്കുന്ന പുത്തൻ ഫീച്ചറുകൾ

വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ. (Image Credits: Gettyimages)

Follow Us On

ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതിനാൽ തന്നെ പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മറ്റ് മേഖലയെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ വാട്‌സ്ആപ്പിലേക്ക് (Whatsapp Latest Feature) അടുത്ത നിര അപ്‌ഡേറ്റുകൾ വരുന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്റ്റാറ്റസുകൾ ലൈക്ക് ചെയ്യാനും റീഷെയർ ചെയ്യാനും പ്രൈവറ്റ് മെൻഷൻ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ കൊണ്ടുവരുന്നത്. ഏതാണ്ട് ഇൻസ്റ്റാ​ഗ്രാമിന് തുല്യമായ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്.

പുതിയ അപ്‌ഡേറ്റോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഇൻസ്റ്റഗ്രാമിലേത് പോലെ ടാപ് ചെയ്‌ത് ലൈക്ക് ചെയ്യാനാവുന്നതാണ്. ഇതോടെ സ്റ്റാറ്റസ് സീനായ യൂസർമാരുടെ പേരിനൊപ്പം ലൗ ഐക്കൺ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാൽ ലൈക്കിന് പുറമെ മറ്റ് കമൻറുകൾ രേഖപ്പെടുത്താനുള്ള ഓപ്ഷനില്ല. ഇതിനകം മിക്ക ഡിവൈസുകളിലും ഈ ഫീച്ചർ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ ആഗോളമായി സ്റ്റാറ്റസ് ലൈക്ക് ഫീച്ചർ ഇപ്പോൾ വന്നിരിക്കുന്നു. സ്വകാര്യമായ ഈ ലൈക്കുകൾ സ്റ്റാറ്റസ് ഇട്ടയാൾക്ക് മാത്രമേ കാണാൻ കഴിയുകയുള്ളൂ. എന്നാൽ ഈ ഹാർട്ട് ഐക്കണിന് മറുപടി നൽകാൻ സ്റ്റാറ്റസിൻറെ ഉടമയ്ക്ക് കഴിയുകയുമില്ല.

ALSO READ: അടിമുടി മാറ്റം… യൂട്യൂബിൽ ഇനിമുതൽ മൂന്ന് മിനിറ്റുള്ള വീഡിയോകളും ഷോർട്സ്

ഇതിന് പുറമെ മറ്റ് ചില ഫീച്ചറുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ വരികയാണെന്നതാണ് പുതിയ വാർത്ത. സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി നമുക്ക് മെൻഷൻ ചെയ്യാൻ കഴിയും. എന്നാൽ മൂന്നാമതൊരാൾക്ക് ഇക്കാര്യം കാണാൻ കഴിയില്ലെന്നത് ശ്രദ്ധേയമാണ്. മെൻഷൻ ചെയ്തുകഴിഞ്ഞാൽ ആ കോൺടാക്റ്റിന് ഈ സ്റ്റാറ്റസ് സ്വന്തം സ്റ്റാറ്റസിൽ റീ ഷെയർ ചെയ്യാനും സാധിക്കുന്നതാണ്. ഇൻസ്റ്റഗ്രാമിന് സമാനമായ ഫീച്ചറാണിത്. ഇതിനെല്ലാം പുറമെ മറ്റനേകം ഫീച്ചറുകളും വാട്‌സ്ആപ്പിലേക്ക് വരും മാസങ്ങളിൽ വരുമെന്നാണ് മെറ്റ വ്യക്തമാക്കുന്നത്.

വസ്തുതാ പരിശോധനയും

വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഫീച്ചറും വാട്‌സ്ആപ്പിലേക്ക് വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിച്ച് അതിൻ്റെ സത്യാവസ്ഥ കണ്ടെത്തുന്നത്. വാട്‌സ്ആപ്പ് ഈ വസ്‌തുതാ പരിശോധന നടത്തുന്നത് ഗൂഗിളിൻറെ സഹായത്തോടെയാണ്.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version