5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WhatsApp Issue: വാട്സാപ്പിൽ പുതിയ മാറ്റം പരീക്ഷിച്ചവർക്കെല്ലാം പണികിട്ടി, പ്രശ്നമായത് ബീറ്റാ വേർഷൻ പരീക്ഷിച്ചത്

WhatsApp new beta version issue: ആപ്പ് ക്ലോസ് ചെയ്യുക മാത്രമായിരുന്നു ബീറ്റാ ടെസ്റ്റർമാർക്ക് മുന്നിലുള്ള ഏക പോംവഴി. വാട്‌സ്ആപ്പിൻറെ പുതിയ ബീറ്റാ വേർഷനിൽ മാത്രമാണ് ഈ പ്രശ്നം ഉള്ളത് എന്നാണ് വിവരം.

WhatsApp Issue: വാട്സാപ്പിൽ പുതിയ മാറ്റം പരീക്ഷിച്ചവർക്കെല്ലാം പണികിട്ടി, പ്രശ്നമായത് ബീറ്റാ വേർഷൻ പരീക്ഷിച്ചത്
വാട്സാപ് പ്രതീകാത്മക ചിത്രം ( Image : SOPA Images/ Getty Images)
aswathy-balachandran
Aswathy Balachandran | Published: 12 Nov 2024 11:14 AM

ന്യൂഡൽഹി: നിരവധി മാറ്റങ്ങൾ കൊണ്ടുവരാറുള്ള പല തരത്തിലുള്ള അപ്ഡേഷനുകൾ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധ നേടിയ വാട്സാപ്പ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. വാട്‌സ്ആപ്പിൻറെ ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് ബീറ്റാ വേർഷൻ ആണ് പ്രശ്നത്തിന് കാരണം. ഇത് പരീക്ഷിച്ചവരിൽ പലർക്കും സാങ്കേതിക പ്രശ്‌നം ഉണ്ടായെന്ന പരാതി ഉയർന്നിരിക്കുകയാണ്.

വാട്‌സ്ആപ്പിൻറെ ആൻഡ്രോയ്‌ഡ് ഫോർമാറ്റിലുള്ള 2.24.24.5 ബീറ്റാ വേർഷനാണ് പ്രശ്നത്തിന് കാരണം. ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്‌ത ശേഷം ആപ്പ് തുറന്ന് ചാറ്റിലും മെസേജിലും ടാപ് ചെയ്യുമ്പോൾ സ്ക്രീൻ പ്രവർത്തനരഹിതമായി ഗ്രീൻ സ്ക്രീനായി മാറുന്നു എന്നാണ് പരാതി പറയുന്നവർ വ്യക്തമാക്കുന്നത്.

വാട്‌സ്ആപ്പിൻറെ ബീറ്റാ ടെസ്റ്റിംഗിൻറെ ഭാഗമായ ആൻഡ്രോയ്‌ഡ് ഉപഭോക്താക്കളാണ് ഈ പ്രശ്നം കണ്ടെത്തിയതും റിപ്പോർട്ട് ചെയ്തതും. ഗൂഗിൾ പ്ലേ സ്റ്റോറിലാണ് പുതിയ വാട്‌സ്ആപ്പ് 2.24.24.5 ബീറ്റാ വേർഷൻ ലഭ്യമായിരുന്നത്. ഇത് ഇൻസ്റ്റാൾ ചെയ്‌തവരുടെ സ്ക്രീൻ ഹാങ് ആവുകയും പച്ച നിറത്തിലുള്ള സ്ക്രീനായി മാറുകയും ചെയ്‌തത് ബീറ്റാ ടെസ്റ്റർമാരെ വലച്ചിരിക്കുകയാണ്.

ALSO READ – ഹോണറിന് പണികൊടുക്കാൻ വിവോ; ഫാസ്റ്റ് ചാർജിംഗുമായി വൈ300 ഇന്ത്യയിൽ ഉട

ആപ്പ് ക്ലോസ് ചെയ്യുക മാത്രമായിരുന്നു ബീറ്റാ ടെസ്റ്റർമാർക്ക് മുന്നിലുള്ള ഏക പോംവഴി. വാട്‌സ്ആപ്പിൻറെ പുതിയ ബീറ്റാ വേർഷനിൽ മാത്രമാണ് ഈ പ്രശ്നം ഉള്ളത് എന്നാണ് വിവരം. പുതിയ വേർഷന് മാത്രമാണ് നിലവിൽ പ്രശ്നം ഉണ്ടെന്നു കണ്ടെത്തിയത്. വാട്‌സ്ആപ്പിൻറെ യഥാർഥ ആപ്ലിക്കേഷൻ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.

ഈ പ്രശ്നത്തെ കുറിച്ച് വാട്സ്ആപ്പിൻറെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നുണ്ട്. ആപ്പിളാണ് പരീക്ഷണം നടത്തുന്നത്. വാട്‌സ്ആപ്പിൽ നിങ്ങൾക്ക് ലഭിക്കുന്ന ഫോട്ടോകൾ സത്യമാണോ എന്നറിയാൻ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് ഇതിൽ പ്രധാനപ്പെട്ടത്.

വാട്‌സ്ആപ്പിൻറെ ആൻഡ്രോയ്‌ഡ് 2.24.23.13 ബീറ്റാ വേർഷനിലാണ് ഇതിൻറെ പരീക്ഷണം നടക്കുന്നത്. ‘സെർച്ച് ഓൺ വെബ്’ എന്നാണ് ഈ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. ഗൂഗിളിൻറെ ഏറെക്കാലമായുള്ള റിവേഴ്‌സ് ഇമേജ് സെർച്ച് ഫീച്ചറുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ സെർച്ച് ഓൺ വെബ് പ്രവർത്തിപ്പിക്കുന്നത് എന്നാണ് വിവരം.

Latest News