5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Online Scams: സൈബർ തട്ടിപ്പുകാരുടെ പ്രധാനയിടം വാട്സാപ്പ്; പിന്നാലെ ടെലിഗ്രാമും, ഇൻസ്റ്റഗ്രാമും, എംഎച്ച്എ റിപ്പോർട്ട് പുറത്ത്

Whatsapp is the Most Used App for Cyber Crimes: മിനിസ്ട്രി ഓഫ് ഹോം അഫൈഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഏകദേശം 43,797 സൈബര്‍ തട്ടിപ്പുകള്‍ നടന്നത് വാട്സാപ്പ് വഴിയാണ്. കൂടാതെ, 22,680 കുറ്റകൃത്യങ്ങള്‍ ടെലഗ്രാമിലൂടെയും 19,800 എണ്ണം ഇന്‍സ്റ്റഗ്രാമിലൂടെയും നടന്നതായി പറയുന്നു.

Online Scams: സൈബർ തട്ടിപ്പുകാരുടെ പ്രധാനയിടം വാട്സാപ്പ്; പിന്നാലെ ടെലിഗ്രാമും, ഇൻസ്റ്റഗ്രാമും, എംഎച്ച്എ റിപ്പോർട്ട് പുറത്ത്
Representational ImageImage Credit source: tolgart/Getty Images
nandha-das
Nandha Das | Updated On: 01 Jan 2025 22:25 PM

സൈബർ തട്ടിപ്പ് കേസുകൾ വാർത്തകളിൽ നിറഞ്ഞു നിന്ന വർഷമായിരുന്നു 2024. ഇത്തരം തട്ടിപ്പുകാരുടെ കെണിയിൽ വീഴാതെ രക്ഷപ്പെടുക എന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ വെല്ലുവിളി. ഇതുപോലെയുള്ള പല തട്ടിപ്പുകൾക്കും ഇരയായവർക്ക് നഷ്ടമായത് ലക്ഷങ്ങളും കോടികളുമാണ്. ഇപ്പോഴിതാ, ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. മിനിസ്ട്രി ഓഫ് ഹോം അഫൈഴ്സിന്‍റെ റിപ്പോർട്ട് അനുസരിച്ച് 2024-ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളിൽ അത്രയും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്യപ്പെട്ടതെന്ന് പറയുന്നു.

ഇതിൽ വാട്സാപ്പ് ആണ് തട്ടിപ്പുകാർ ഇത്തരം സൈബർ തട്ടിപ്പുകൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. തൊട്ടുപിന്നാലെ, ടെലിഗ്രാമും ഇൻസ്റ്റഗ്രാമും ആണുള്ളത്. മിനിസ്ട്രി ഓഫ് ഹോം അഫൈഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഏകദേശം 43,797 സൈബര്‍ തട്ടിപ്പുകള്‍ നടന്നത് വാട്സാപ്പ് വഴിയാണ്. കൂടാതെ, 22,680 കുറ്റകൃത്യങ്ങള്‍ ടെലഗ്രാമിലൂടെയും 19,800 എണ്ണം ഇന്‍സ്റ്റഗ്രാമിലൂടെയും നടന്നതായി പറയുന്നു.

2023-2024 കാലയളവില്‍ തട്ടിപ്പുകൾ നടത്താനായി സൈബര്‍ കുറ്റവാളികള്‍ ഗൂഗിള്‍ സര്‍വീസുകള്‍ കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം തട്ടിപ്പുകൾ നടന്നിരുന്നത് ഗൂഗിള്‍ അഡ്വര്‍ടൈസ്മെന്‍റ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു. ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ളവരെ കെണിയില്‍പ്പെടുത്താന്‍ ഇവർക്ക് കഴിയുന്നു. ഇത് വഴി ഇവർ ആളുകളുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കി, വലിയ വാഗ്ദാനങ്ങള്‍ നല്‍കിയുമെല്ലാം പണം തട്ടിയെടുക്കുന്നു. ഈ രീതിയെ ആണ് പിഗ് ബുച്ചറിങ് സ്കാം അഥവാ പന്നി കശാപ്പ് തട്ടിപ്പ് എന്ന് പറയുന്നത്. ഇതിന് പുറമെ, ഇന്‍വെസ്റ്റ്മെന്‍റ് തട്ടിപ്പും നടക്കാറുണ്ട്. തൊഴിൽ അന്വേഷിക്കുന്ന ചെറുപ്പക്കാർ, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവരാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ കൂടുതലും.

ALSO READ: വില ഇത്തിരി കൂടുതലാ…; പക്ഷേ സംഭവം കളറാ, വയർലെസ് ട്രാൻസ്പരൻ്റ് ഒഎൽഇഡി ടിവിയുമായി എൽജി

ഓൺലൈൻ തട്ടിപ്പുകൾ അധികമാകുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ അഥവാ I4C ഗൂഗിള്‍, ഫേസ്ബുക്ക് എന്നീ പ്ലാറ്റ് ഫോമുകളുമായി ചേര്‍ന്ന് പ്രവർത്തിച്ച് ഇത്തരം പ്രവർത്തികൾ തടയാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇത് പ്രധാനവിവരങ്ങള്‍ പങ്കിടാനും നിയമവിരുദ്ധമായ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ തിരിച്ചറിയാനും ഗൂഗിളിന്റെ ഫയർബേസ് പോലുള്ള ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിടുന്നു. ആൻഡ്രോയിഡ് ബാങ്കിംഗ് മാൽവെയറുകൾ തുടങ്ങി സാധാരണക്കാർക്ക് ഭീഷണിയാകുന്ന സൈബർ തട്ടിപ്പുകൾ തിരിച്ചറിയുന്നതും ഇവരുടെ പരിധിയില്‍പ്പെടുന്നു. ഇത്തരത്തിൽ, സർക്കാർ ഏജൻസികളും ഫേസ്ബുക്ക് പോലുള്ള ടെക് പ്ലാറ്റ്ഫോമുകളും സഹകരിച്ച് പ്രവർത്തിക്കുന്നത് വഴി ഓൺലൈൻ തട്ടിപ്പുകൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ഇന്ത്യൻ സർക്കാരിന്റെ ദേശീയ സൈബർക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി ഏതൊരു വ്യക്തിക്കും ഓൺലൈൻ വഴി സൈബർക്രൈം പരാതികൾ നൽകാവുന്നതാണ്. ഇതിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ പ്രത്യേകമായി പരാതിപ്പെടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹാക്കിംഗ്, ഐഡന്റിറ്റി തട്ടിപ്പ്, സൈബർബുള്ളിയിംഗ്, ഓൺലൈൻ തട്ടിപ്പ്, തുടങ്ങിയ എല്ലാ തരം ക്രിമിനൽ പ്രവർത്തികളും പരാതിപ്പെടാം. ഈ പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് പരാതി നൽകാനും, തെളിവുകൾ അപ്ലോഡ് ചെയ്യാനും സാധിക്കുന്നു. അതുപോലെ തന്നെ കേസുകളുടെ പുരോഗതി നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്.