Seaplane: വെള്ളത്തിലൂടെ ബോട്ട് പോലെ പോകും, കരയിലൂടെ വിമാനം പോലെ പറക്കും; എന്താണ് സീ പ്ലെയിൻ?
Sea Plane: യഥാർത്ഥത്തിൽ എന്താണ് സീ പ്ലെയിൻ എന്നാണ് ആളുകളുടെ സംശയം. ബോട്ടാണോ അതോ വിമനമാണോ എന്നാണ് മിക്കവരുടെയും സംശയം. എന്നാൽ ഇത് രണ്ടുമാണ് സീ പ്ലെയിൻ എന്നു പറയാം.
സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയുടെ പുതിയ ചിറകുനൽകി സീ പ്ലെയിൻ കൊച്ചി കായലിൽ പറന്നിറങ്ങി. തിങ്കളാഴ്ച മൂന്നാറിലെ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പരീക്ഷണപ്പറക്കൽ നടത്തും.ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് മറൈൻ ഡ്രൈവിന് സമീപം കൊച്ചി കായലിലേക്ക് ജലവിമാനം പറന്നിറങ്ങിയത്. മൈസൂരുവിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയശേഷമാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. മറൈൻഡ്രൈവിനും ഹിൽപാലസിനും ഇടയിൽ മൂന്നുവട്ടം വട്ടം ചുറ്റി. പിന്നെ കായലിലേക്ക് പറന്നിറങ്ങുകയായിരുന്നു. ഇതോടെ കണ്ട് നിന്നവർക്കും കേട്ടവർക്കും അത്ഭുതം. യഥാർത്ഥത്തിൽ എന്താണ് സീ പ്ലെയിൻ എന്നാണ് ആളുകളുടെ സംശയം. ബോട്ടാണോ അതോ വിമനമാണോ എന്നാണ് മിക്കവരുടെയും സംശയം. എന്നാൽ ഇത് രണ്ടുമാണ് സീ പ്ലെയിൻ എന്നു പറയാം. വെള്ളത്തിലൂടെ ബോട്ട് പോലെ പോകും, കരയിലൂടെ വിമാനം പോലെ പറക്കും.
വെള്ളത്തിലൂടെ പറന്നുയരാനും താഴ്ന്നിറങ്ങാനും സാധിക്കും സീ പ്ലെയിനുകൾക്ക്. സാങ്കേതിക സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഫ്ലോട്ട് പ്ലെയിനുകൾ, ഫ്ലൈയിംഗ് ബോട്ട്സ് എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. ഒരു തവണ ഇന്ധനം നിറച്ചാൽ 400 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ ഇതിനു ശേഷിയുണ്ട്. ബോട്ടിനേക്കാൾ വേഗത്തിൽ ഇത് സഞ്ചരിക്കും. ഇതിനു പുറമെ 1000 മുതൽ 1500 അടിവരെ ഉയരത്തിൽ പറക്കും, മണിക്കൂറിൽ 150 കിലോ മീറ്റർ ശരാശരി വേഗതയിൽ 130 നോട്ട്‌സ് മുതൽ 135 നോട്ട് വരെ നിങ്ങാനാകും.
ഇതിന്റെ മറ്റൊരു പ്രത്യേകത വലിയ ഓപ്പൺ വിന്റോയാണ് ഇതിനുള്ളത്. ഇതുകൊണ്ട് തന്നെ സീപ്ലെയിനിൽ യാത്ര ചെയ്യുന്നവർക്ക് കാഴ്ച കണ്ട് ആസ്വാദിക്കാൻ ഇത് സഹായകരമാണ്. ഒരു സമയം 15 പേർക്ക് ജലവിമാനത്തിൽ യാത്ര ചെയ്യാം. പകലും രാത്രിയും ഇതിൽ യാത്ര ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. ഭാരം കുറഞ്ഞതും ഇന്ധന ക്ഷമത ഉള്ളതും വാട്ടർ ലാന്റിംഗിനായി പ്രത്യേകം രൂപ കല്പന ചെയ്തതുമായ എഞ്ചിനാണ് ഉള്ളത്. പത്ത് ലക്ഷം ഡോളർ വരെയാണ് ഒരു സീ പ്ലെയിനിന്റെ വില.
സംസ്ഥാനത്ത് സീപ്ലെയിൻ പദ്ധതി വിജയകരമായാൽ മാലിദ്വീപിന് സമാനമായ ടൂറിസം കേന്ദ്രമായി കേരളം മാറുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതിയിലൂടെ കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ കാരണമാകും