എന്താണ് ലെബനനില്‍ പൊട്ടിത്തെറിച്ച പേജറുകൾ | What is pager and how it's work Malayalam news - Malayalam Tv9

Pager: ഒരു കാല്‍ക്കുലേറ്ററിന്റെ വലുപ്പം,എന്താണ് ലെബനനില്‍ പൊട്ടിത്തെറിച്ച പേജറുകൾ

Updated On: 

18 Sep 2024 00:54 AM

What is Pager: ലോകചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണമാണ് നടന്നത്. ഒരേസമയം ഉടനീളമുണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

1 / 6ലെബനനിൽ നടന്ന കൂട്ട പേജർ സ്ഫോടനത്തിന്റെ നടുക്കത്തിലാണ് ലോക രാജ്യങ്ങൾ. ലോകചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണമാണ് നടന്നത്. ഒരേസമയം ഉടനീളമുണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. (images:PTI)

ലെബനനിൽ നടന്ന കൂട്ട പേജർ സ്ഫോടനത്തിന്റെ നടുക്കത്തിലാണ് ലോക രാജ്യങ്ങൾ. ലോകചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണമാണ് നടന്നത്. ഒരേസമയം ഉടനീളമുണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. (images:PTI)

2 / 6

മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമായതിനാലാണ് ഹിസ്ബുല്ല സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പേജറുകൾ ഉപയോ​ഗിച്ചുവരുന്നത്. ഇതാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരേ സമയത്ത് ലെബനോനിൽ ഉടനീളം പൊട്ടിത്തെറിച്ചത്. (images:PTI)

3 / 6

എന്നാൽ എന്താണ് പേജറുകൾ. ഇത് ആരാണ് ഉപയോ​ഗിക്കുന്നത്. ഇതിന്റെ സവിശേഷതകൾ എന്തൊക്കെ എന്നതിനെ പറ്റി അറിയുന്നവർ ചുരുക്കമാണ്. അതുകൊണ്ട് തന്നെ പേജറുകൾ എന്താണെന്ന് നോക്കാം.മൊബൈൽ വരുന്നതിന് മുൻപ് ഉപയോഗത്തിലുണ്ടായിരുന്ന വാർത്താ വിനിമയ ഉപകരണമാണ് പേജർ. (images: gettyimages)

4 / 6

1960കളിൽ അടിയന്തര ആവശ്യങ്ങൾക്കായി വികസിപ്പിച്ച ചെറിയ വയർലെസ് കമ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. ഒരു ദിശയിലേക്ക് മാത്രമുള്ള കമ്യൂണിക്കേഷൻ സിസ്റ്റമായിരുന്നു പേജർ. ഇത് ആദ്യമായി പുറത്തിറക്കിയത് മോട്ടോറോള കമ്പനിയായിരുന്ന. അരയിൽ ക്ലിപ്പ് ചെയ്യാവുന്ന ഒരു വയർലസ് ഉകരണമാണ് ഇത്. (images: gettyimages)

5 / 6

ബീപ്പർ എന്നും ഇത് അറിയപ്പെടുന്നു. റേഡിയോ ഫ്രീക്വൻസി സിഗ്നലിലൂടെയാണ് ഇതിൽ നിന്ന് സന്ദേശം കൈമാറുന്നത്. ചെറിയ തരത്തിലുള്ള സന്ദേശങ്ങൾ സംഖ്യാ അല്ലെങ്കിൽ ആൽഫാന്യൂമെറിക് രീതിയിലാണ് കൈമാറുന്നത് . പേജറുകൾ സാധാരണയായി ഉപയോഗിച്ചിരുന്നത് ആരോഗ്യ മേഖലയിലായിരുന്നു. (images: gettyimages)

6 / 6

ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫിനും അടിയന്തര സന്ദേശങ്ങൾ അയക്കാനാണ് ഉപയോ​ഗിച്ചത്. ഇന്നും ഇത് ഉപയോ​ഗിക്കുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങൾ, പോലീസ്, ആംബുലൻസ് എന്നിങ്ങനെയുള്ള അടിയന്തര സേവനങ്ങളിലും പേജറുകൾ ഉപയോ​ഗിക്കാം. നീണ്ട ബാറ്ററി ലൈഫാണ് പേജറുകളുടെ സവിശേഷത. ഇന്റർനെറ്റിന്റെ സൗകര്യം ഇല്ലാതെ തന്നെ ഇത് പ്രവർത്തിപ്പിക്കാൻ കഴിയുന്നുണ്ടെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. (images: gettyimages)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം