Hydraulic Failure in Aircraft: എന്താണ് വിമാനങ്ങളുടെ ഹൈഡ്രോളിക്ക് തകരാർ?

Hydraulic Failure in Aircraft: ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ സംഭവിച്ചാൽ പൈലറ്റിന് വിമാനത്തെ തിരിക്കാനോ ഉയർത്താനോ കഴിയാതെ വരുന്നു.

Hydraulic Failure in Aircraft: എന്താണ് വിമാനങ്ങളുടെ ഹൈഡ്രോളിക്ക് തകരാർ?

Representational Image (Image Courtesy: PTI)

Updated On: 

11 Oct 2024 22:32 PM

എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ മൂലം അടിയന്തര ലാന്‍ഡിങ്ങ് ചെയ്യേണ്ടി വന്നു. 141 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് അടിയന്തര ലാന്‍ഡിങ്ങ് നടത്തിയത്. ഒന്നര മണിക്കൂർ നീണ്ടു നിന്ന ശ്രമങ്ങൾക്കൊടുവിലാണ് വിമാനം താഴെയിറക്കാനായത്. ഒക്ടോബർ 11-ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത വിമാനമാണ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇതിന് മുമ്പും ഹൈഡ്രോളിക് തകരാർ കാരണം വിമാനങ്ങൾക്ക് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നിട്ടുണ്ട്.

എന്താണ് ഹൈഡ്രോളിക് തകരാർ:

ഒരു വിമാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളെ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സിസ്റ്റങ്ങളുടെ തകരാറിനെയാണ് ഹൈഡ്രോളിക് തകരാർ എന്ന് പറയുന്നത്. ഇടത്തോട്ടും, വലത്തോട്ടും, താഴോട്ടും, മുകളിലോട്ടുമുള്ള ഒരു വിമാനത്തിന്റെ ചലനം നിയന്ത്രിക്കുന്നത് ഹൈഡ്രോളിക് സിസ്റ്റമാണ്.

ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ സംഭവിച്ചാൽ പൈലറ്റിന് വിമാനത്തെ തിരിക്കാനോ ഉയർത്താനോ ഒന്നും കഴിയാതെ വരുന്നു. ഹൈഡ്രോളിക് തകരാറുള്ള ഒരു വിമാനത്തെ പറത്താനുള്ള ഒരേയൊരു മാർഗം, എഞ്ചിനുകളുടെ ശക്തി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക എന്നതാണ്. എന്നാൽ, ഇത് നടപ്പിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

വിമാനം കൈകാര്യം ചെയ്യുന്നതിനും സുരക്ഷിതമായ ലാൻഡിംഗ് നടത്തുന്നതിനും ആവശ്യമായ യാന്ത്രിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഇവ ഒരു ദ്രാവകം ഉപയോഗിക്കുന്നു. ലാൻഡിംഗ് ഗിയർ, ബ്രേക്കുകൾ എന്നിവയുൾപ്പടെയുള്ള ആവശ്യ ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനങ്ങൾക്ക് ശക്തി പകരുന്നത് ഈ ദ്രാവകമാണ്. ഈ ദ്രാവകത്തിന്റെ ചോർച്ചയും ഹൈഡ്രോളിക് സിസ്റ്റത്തിന്റെ തകരാറിന് കാരണമാകുന്നു.

വിമാനത്തിലെ ഹൈഡ്രോളിക് തകരാർ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു. ഇത് മൂലം വിമാനം നിയന്ത്രിക്കാൻ കഴിയാതെ വരികയും, കൂടുതൽ രൂക്ഷമാവുകയാണെങ്കിൽ വലിയ അപകടങ്ങൾക്ക് വരെ കാരണമാവുകയും ചെയ്യും.

ALSO READ: അമ്പമ്പോ…! ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ലഡാക്കിൽ; ഉയരത്തിലും റെക്കോർഡ്

ഹൈഡ്രോളിക് തകരാറിനുള്ള കാരണങ്ങൾ:

ദ്രാവക ചോർച്ച

വിമാനത്തിൽ നിന്നും ഹൈഡ്രോളിക് ദ്രാവകത്തിന്റെ ചോർച്ച മർദ്ദം കുറയ്ക്കാൻ ഇടവരുത്തുന്നു. ഹൈഡ്രോളിക് തകരാറിന് ഇടയാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണിത്.

പമ്പ് തകരാർ

ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ മർദ്ദം ഉല്പാദിപ്പിക്കുന്ന ഹൈഡ്രോളിക് പമ്പുകൾ തകരാറിലാവുന്നതും ഹൈഡ്രോളിക് തകരാറിന് കാരണമാകുന്നു.

മാലിന്യം

ദ്രാവകത്തിലെ അഴുക്കുകളും മാലിന്യങ്ങളും ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.

യാന്ത്രിക തകരാറുകൾ

സിസ്റ്റത്തിലെ ഹോസുകൾ, സീലുകൾ, വാൾവുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നതും സിസ്റ്റത്തെ തടസ്സപ്പെടുത്താം.

 

അതേസമയം,  ചെറിയ വിമാനങ്ങളിൽ മാനുവൽ ഫ്ലൈറ്റ് കണ്ട്രോൾ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ, വലിയ വിമാനങ്ങൾ പൂർണമായും ഹൈഡ്രോളിക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. അവയിൽ മൂന്നോ അതിലധികമോ ഹൈഡ്രോളിക് സിസ്റ്റങ്ങൾ ഉള്ളതിനാൽ അവയെല്ലാം പരാജയപ്പെടുന്നത് അത്യപൂർവമാണ്.

Related Stories
Elon Musk Hates Hashtags : ഹാഷ്ടാഗുകളോടുള്ള വെറുപ്പ് വ്യക്തമാക്കി മസ്‌ക്; ഉപയോഗിക്കുന്നത് നിര്‍ത്തൂവെന്ന് അഭ്യര്‍ത്ഥന; കാരണമെന്ത് ?
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Power Outage : ഇൻ്റർനെറ്റ് ഉപയോഗത്തിനിടെ കരണ്ട് പോയോ? ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കുള്ള ചില മാർഗങ്ങൾ
Samsung Galaxy S25 : കാത്തിരിപ്പിന് വിരാമം; സാംസങ് ഗ്യാലക്സി എസ്25 ഉടൻ അവതരിപ്പിക്കും
Whisk AI Image Generator: ചിത്രങ്ങൾ കളറാക്കാൻ വിസ്ക്; എഐ ഇമേജ് ജനറേറ്ററുമായി ഗൂഗിൾ
Gaganyaan ISRO : ലോഞ്ച് വെഹിക്കിള്‍ അസംബ്ലി ഗഗന്‍യാന്റെ നിര്‍ണായകഘട്ടം; സ്വപ്‌നപദ്ധതിയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഐഎസ്ആര്‍ഒ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ