മരണശേഷം ഇൻസ്റ്റയ്ക്കും എഫ്ബിയ്ക്കും എന്തുസംഭവിക്കും ? ഉദാഹരണം രത്തൻ ടാറ്റയുടെ സോഷ്യൽമീഡിയ | what happens to your Facebook and Instagram accounts after death, check who is now handling Ratan Tata's social media accounts Malayalam news - Malayalam Tv9

Social media after death: മരണശേഷം ഇൻസ്റ്റയ്ക്കും എഫ്ബിയ്ക്കും എന്തുസംഭവിക്കും ? ഉദാഹരണം രത്തൻ ടാറ്റയുടെ സോഷ്യൽമീഡിയ

Facebook and Instagram accounts after death: ഉടമ ജീവനോടെ ഇല്ലാത്ത സാഹചര്യത്തിലും ഏതെങ്കിലും അക്കൗണ്ട് സജീവമായി കാണുകയാണെങ്കിൽ, നിങ്ങൾക്ക് അത് ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്യാനും കഴിയും.

Social media after death:  മരണശേഷം ഇൻസ്റ്റയ്ക്കും എഫ്ബിയ്ക്കും എന്തുസംഭവിക്കും ? ഉദാഹരണം രത്തൻ ടാറ്റയുടെ സോഷ്യൽമീഡിയ

പ്രതീകാത്മക ചിത്രം (Image courtesy : boonchai wedmakawand/ Getty Images Creative)

Published: 

15 Oct 2024 12:01 PM

ന്യൂഡൽഹി: മരണശേഷം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? മരണശേഷം ഏതെങ്കിലും സുഹൃത്തോ കുടുംബാംഗമോ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ചില ക്രമീകരണം ചെയ്യാൻ സോഷ്യൽമീഡിയ അനുവദിക്കാറുണ്ടെന്ന് എത്രപേർക്കറിയാം? മരണശേഷവും നിങ്ങളുടെ ഇൻസ്റ്റാഗ്രാം നിലനിൽക്കും എന്നാൽ അതിൻ്റെ നിയന്ത്രണം ആരുടെയും കൈകളിൽ ഉണ്ടാകില്ല എന്നതാണ് ഈ ക്രമീകരണങ്ങൾ നടത്തുന്നത് കൊണ്ടുള്ള ​ഗുണം.

അതായത്എല്ലാവർക്കും നിങ്ങളുടെ പ്രൊഫൈൽ സന്ദർശിക്കാനും ഫോട്ടോകളിൽ ലൈക്ക് ചെയ്യാനും അഭിപ്രായമിടാനും കഴിയും എന്നാൽ അതിൽ ഇടപാടുകൾ നടത്താനാവില്ല. ഇതിനായി ഫെയ്‌സ്ബുക്ക് നിങ്ങൾക്ക് ലെഗസി കോൺടാക്റ്റുകൾ പങ്കിടാനുള്ള അവസരം നൽകിയിട്ടുണ്ട്. ഈ കോൺടാക്‌റ്റിന് നിങ്ങളുടെ മരണശേഷം അക്കൗണ്ട് നിയന്ത്രിക്കാനാകും. ഇതിനായി നിങ്ങൾ ഫേസ്ബുക്കിൻ്റെ ലെഗസി സെറ്റിംഗ്സിൽ ഒരു കോൺടാക്റ്റ് ചേർത്താൽ മതി.

അതേസമയം ഇൻസ്റ്റാമിൽ നിങ്ങളുടെ മരണശേഷവും നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ കാണാൻ കഴിയും എന്നേ ഉള്ളൂ. ഇൻസ്റ്റാഗ്രാം ഉള്ളിടത്തോളം, നിങ്ങളുടെ ഓർമ്മകൾ അവിടെ എപ്പോഴും സജീവമായിരിക്കും. ഈ അക്കൗണ്ട് വഴി ആർക്കും മറ്റാരോടും സംസാരിക്കാൻ കഴിയില്ല. ഫോട്ടോയിൽ കൃത്രിമം കാണിക്കാൻ കഴിയില്ല. അവസാന പോസ്റ്റ് അതേപടി കാണിക്കും. എന്നാൽ ഈ അക്കൗണ്ട് മാനേജ് ചെയ്യാൻ ആർക്കും അവകാശമില്ല. നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെയും പ്രശസ്ത ടിവി സീരിയൽ സെലിബ്രിറ്റി സിദ്ധാർത്ഥ് ശുക്ലയുടെയും അക്കൗണ്ട് ഇതിന് ഉദാഹരണമാണ്.

 

അക്കൗണ്ട് ഉടമയെ ഓർക്കുന്നു

 

രത്തൻ ടാറ്റയുടെ അക്കൗണ്ടും ഇത്തരത്തിൽ മാറ്റപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ കൃത്രിമം കാണിക്കാൻ ആർക്കും കഴിയില്ല. ഇതുകൂടാതെ, സുശാന്ത് സിംഗ് രാജ്പുതിൻ്റെയും സിദ്ധാർത്ഥ് ശുക്ല, പ്രത്യുഷ ബാനർജി തുടങ്ങിയ പ്രശസ്തരായ സെലിബ്രിറ്റികളുടെയും അക്കൗണ്ടുകൾ ഒരിക്കലും ഇല്ലാതാക്കില്ല.
നിങ്ങൾ ഒരു പ്രശസ്ത വ്യക്തിയല്ലെങ്കിലും, നിങ്ങളുടെ അക്കൗണ്ട് ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയും. ഇതിനായി, മരണത്തിൻ്റെ റിപ്പോർട്ട് ഇൻസ്റ്റാഗ്രാമിലേക്ക് അയക്കാനുള്ള സൗകര്യം ഉണ്ടാക്കിയാൽ മതി.

മെമ്മോറിയലൈസിംഗ് അക്കൗണ്ടിനുള്ള അഭ്യർത്ഥന എങ്ങനെ അയയ്ക്കാം

 

ഉടമ ജീവനോടെ ഇല്ലാത്ത സാഹചര്യത്തിലും ഏതെങ്കിലും അക്കൗണ്ട് സജീവമായി കാണുകയാണെങ്കിൽ, നിങ്ങൾക്ക് അത് ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്യാനും കഴിയും. ഇതിനായി നിങ്ങൾ ഇൻസ്റ്റാഗ്രാമുമായി ബന്ധപ്പെടണം, ഇതിനായി നിങ്ങൾക്ക് ആ വ്യക്തിയുടെ ജനന സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും ആവശ്യമാണ്. ഇതുകൂടാതെ, അദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകളും ലേഖനങ്ങളും നിങ്ങൾക്ക് റിപ്പോർട്ടിൽ ചേർക്കാം.

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ