ലൈം​ഗിക തൊഴിലാളിയുമായുള്ള ഡിലീറ്റ് ചെയ്ത ചാറ്റ് ഭാര്യ കണ്ടു; ആപ്പിളിനെതിരെ കേസുമായി ഭർത്താവ് Malayalam news - Malayalam Tv9

UK man sues Apple: ലൈം​ഗിക തൊഴിലാളിയുമായുള്ള ഡിലീറ്റ് ചെയ്ത ചാറ്റ് ഭാര്യ കണ്ടു; ആപ്പിളിനെതിരെ കേസുമായി ഭർത്താവ്

UK Man Seeks Compensation From Apple: 52 കോടി രൂപ (അഞ്ച് മില്യൺ പൗണ്ട് ) നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ആപ്പിളിനെതിരെ ഇയാൾ കേസ് കൊടുത്തിരിക്കുന്നത്.

UK man sues Apple: ലൈം​ഗിക തൊഴിലാളിയുമായുള്ള ഡിലീറ്റ് ചെയ്ത ചാറ്റ് ഭാര്യ കണ്ടു; ആപ്പിളിനെതിരെ കേസുമായി ഭർത്താവ്

UK Man Seeks Compensation Of Rs 52 Crores From Apple (Represental Image)

Updated On: 

18 Jun 2024 11:37 AM

ഡിലീറ്റ് ചെയ്ത (Deleted Messages) സ്വകാര്യ മെസേജുകൾ ഭാര്യ കണ്ടെത്തിയതിനെത്തുടർന്ന് ആപ്പിളിനെതിരേ (Apple iPhone) നഷ്ടപരിഹാരമാവശ്യപ്പെട്ട് ഭർത്താവ്. ഐഫോൺ വിവാഹമോചനത്തിന് കാരണമായെന്ന് ചൂണ്ടികാട്ടിയാണ് ഇയാൾ ആപ്പിളിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.

ലൈം​ഗിക തൊഴിലാളികൾക്ക് അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടെത്തിയത് തന്റെ വിവാഹമോചനത്തിന് കാരണമായെന്ന് ബ്രിട്ടീഷ് പൗരനായ റിച്ചാർഡ് പറയുന്നു. ഇതിന് പിന്നാലെ 52 കോടി രൂപ (അഞ്ച് മില്യൺ പൗണ്ട് ) നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ആപ്പിളിനെതിരെ ഇയാൾ കേസ് കൊടുത്തിരിക്കുന്നത്.

ആപ്പിളിന്റെ ഒരു ഉപകരണത്തിൽ നിന്ന് മെസ്സേജുകൾ ഡിലീറ്റ് ചെയ്തത് സംബന്ധിച്ച് വ്യക്തത ലഭിക്കാത്തത് തന്റെ വ്യക്തി ജീവിതത്തിൽ വലിയ നഷ്ടങ്ങൾക്ക് കാരണമായെന്നും ഇയാൾ പറഞ്ഞു. ഐഫോണിലെ ഐമെസേജ് വഴി താൻ ലൈംഗിക തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നതായി റിച്ചാർഡ് വ്യക്തമാക്കി.

ALSO READ: നിർമിതബുദ്ധിയുടെ കൈപിടിച്ച്…! എഐ ഓഎസ് പരീക്ഷിക്കാനൊരുങ്ങി ആപ്പിൾ

തുടർന്ന് ഐഫോണിൽ നിന്ന് ചാറ്റ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതോടെ പെർമനന്റായി എല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടെന്നായിരുന്നു റിച്ചാർഡ് വിശ്വസിച്ചത്. എന്നാൽ വർഷങ്ങൾക്കു മുൻപ് അതേ ആപ്പിൾ ഐഡി ലിങ്ക് ചെയ്തിരുന്ന വീട്ടിലെ ഐമാകിൽ നിന്ന് ഇയാൾ അയച്ച സന്ദേശങ്ങളെല്ലാം ഭാര്യ കണ്ടെത്തുകയായിരുന്നു.

ഇതിനുപിന്നാലെയാണ് ഭാര്യ വിവാഹമോചനത്തിന് അപേക്ഷ‍ നൽകിയത്. ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ അത് പൂർണമായി ഇല്ലാതായെന്ന് ഉറപ്പാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും തൻ്റെ വിവാഹമോചനം ‌വളരെ വേദനാജനകമായിരുന്നുവെന്നും ഇയാൾ ആരോപിച്ചു. ചാറ്റ് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ തന്റെ 20 വർഷത്തെ ദാമ്പത്യജീവിതം തകരില്ലായിരുന്നു എന്നാണ് റിച്ചാർഡ് അവകാശപ്പെടുന്നത്.

ഈ സന്ദേശങ്ങൾ ഈ ഉപകരണത്തിൽ നിന്നും നീക്കം ചെയ്തുവെന്നോ അതോ ഈ സന്ദേശങ്ങൾ ഈ ഉപകരണത്തിൽ നിന്ന് മാത്രം നീക്കം ചെയ്തിരിക്കുന്നു എന്നോ ആപ്പിൾ അറിയിച്ചിരുന്നെങ്കിൽ അതൊരു സൂചനയായി കരുതാമായിരുന്നു എന്നും ഇയാൾ ചൂണ്ടിക്കാട്ടി. ഈ സംഭവം തനിക്ക് സാമ്പത്തിക നഷ്ടത്തിൽ ഉപരി തന്റെ ആരോഗ്യത്തെയും ജീവിതത്തെയും ദോഷകരമായി ബാധിച്ചു എന്നും റിച്ചാർഡ് പറഞ്ഞു.

പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌