Robot Kidnaps: ‘ജോലി കൂടുതലാണോ? എൻ്റെ കൂടെ പോരൂ…’; 12 റോബോട്ടുകളെ ‘തട്ടിക്കൊണ്ടുപോയി’ കുഞ്ഞൻ റോബോട്ട്
Erbai Robot Kidnaps Larger Robots: അതിശയിപ്പിക്കുന്ന തരത്തിൽ അനുനയിപ്പിച്ചാണ് റോബോട്ടുകളെ എർബോയ് കടത്തികൊണ്ടുപോയത്. മനുഷ്യരേപ്പോലെ റോബോട്ടുകൾ പരസ്പരം സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യത്തിൽ വ്യക്തമാണ്. വീഡിയോയെക്കുറിച്ച് പലവിധ ചർച്ചകൾ സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. പലരും നിർമിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
ചൈനയിലെ ഷാങ്ഹായിയിൽ റോബോട്ടിക്‌സ് കമ്പനിയിൽ നടന്നത് ആരോയും അമ്പരപ്പിക്കുന്ന വിചിത്രസംഭവം. ഒരു കുഞ്ഞൻ റോബോട്ട് മറ്റ് 12 വലിയ റോബോട്ടുകളെ ‘തട്ടിക്കൊണ്ടുപോകുന്നതിൻറെ’ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹാങ്ചൗവിലെ കമ്പനി നിർമിച്ച നിർമിതബുദ്ധി അധിഷ്ഠിത കുഞ്ഞൻ റോബോട്ട് എർബായ് (Erbai) ആണ് വലിയ റോബോട്ടുകളെ അതിവിചിത്രമായി കടത്തിക്കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
അതിശയിപ്പിക്കുന്ന തരത്തിൽ അനുനയിപ്പിച്ചാണ് റോബോട്ടുകളെ എർബോയ് കടത്തികൊണ്ടുപോയത്. മനുഷ്യരേപ്പോലെ റോബോട്ടുകൾ പരസ്പരം സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യത്തിൽ വ്യക്തമാണ്. വലിയ റോബോട്ടുകൾക്ക് അടുത്തെത്തിയ എർബായ് അവരോട് നിങ്ങൾ ഓവർ ടൈം ജോലി ചെയ്യുകയാണോയെന്ന് ചോദിക്കുന്നു. എന്നാൽ ഞങ്ങൾക്ക് ഓഫ് ലഭിക്കാറില്ലെന്നായിരുന്നു വലിയ റോബോട്ടുകളുടെ മറുപടി.
Robotlar arasındaki diyalog ortaya çıktı:
Robotları kaçıran robot: Fazla mesai mi yapıyorsunuz?
Robotlardan biri: İşten hiç çıkamıyorum.
Robotları k. robot: Eve gitmiyor musun?
Robotlardan biri: Benim bir evim yok.
Robotları k. robot: Evine dön.
pic.twitter.com/ilDBPuDZv5 https://t.co/RS0F9HUomp— DarkWeb Haber (@Darkwebhaber) November 19, 2024
പിന്നീട് എർബായിൽ നിന്ന് അടുത്ത ചോദ്യമുയർന്നു… അപ്പോൾ നിങ്ങൾ വീട്ടിൽ പോകാറില്ലേയെന്ന്. ഞങ്ങൾക്ക് വീടില്ലെന്ന് മറുപടി നൽകിയപ്പോൾ, എങ്കിൽ എന്റെ കൂടെപ്പോരൂ എന്ന് പറഞ്ഞാണ് എർബായ് മറ്റ് റോബോട്ടുകളെ കടത്തികൊണ്ടുപോയത്. പിന്നീട് കണ്ടത് നാടകീയ രംഗങ്ങളാണ്. എർബായിയോടൊപ്പം അനുസരണയോടെ പിന്തുടരുന്ന റോബോട്ടുകളെയും വീഡിയോയിൽ കാണാം.
വീഡിയോയെക്കുറിച്ച് പലവിധ ചർച്ചകൾ സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. പലരും നിർമിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ചിലരാകട്ടെ ഇത് തമാശയായാണ് കാണുന്നത്. വീഡിയോയിലുള്ള സത്യമാണെന്ന് റോബോട്ടിക്സ് കമ്പനി സ്ഥിരീകരിച്ചു. വലിയ റോബോട്ടുകളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുകയായിരുന്നു എന്നാണ് യുനിട്രീയുടെ വിശദീകരണം.