BSNL 4G Offer : ഇനി എല്ലാവരും അങ്ങോട്ട് മാറി ഇരി…! 24ജിബി ഫ്രീ ഡാറ്റയുമായി ദാ ബിഎസ്എൻഎൽ എത്തി

BSNL 4G 24GB Free Offer : ബിഎസ്എൻഎല്ലിൻ്റെ 25-ാം ഫൗണ്ടേഷൻ ദിനത്തോട് അനുബന്ധിച്ചാണ് ടെലികോം കമ്പനി ഈ സൗജന്യ ഡാറ്റ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ 24 വരെയുള്ള കാലയളവിൽ റിച്ചാർജ് ചെയ്യുന്നവർക്കാണ് ഈ സൗജന്യ ഡാറ്റ ലഭിക്കുന്നത്.

BSNL 4G Offer : ഇനി എല്ലാവരും അങ്ങോട്ട് മാറി ഇരി...! 24ജിബി ഫ്രീ ഡാറ്റയുമായി ദാ ബിഎസ്എൻഎൽ എത്തി

പ്രതീകാത്മക ചിത്രം (Image Courtesy : BSNL India X)

Published: 

03 Oct 2024 14:28 PM

പ്രമുഖ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വിഐ തങ്ങളുടെ താരിഫ് കുത്തനെ വർധിപ്പിച്ചതിനാൽ ആകെ വലഞ്ഞിരിക്കുകയാണ് ഉപയോക്താക്കൾ. 15 ശതമാനം വരെയാണ് ഈ ബ്രാൻഡുകൾ തങ്ങളുടെ താരിഫുകൾ ഉയർത്തിയത്. ഇത് ഗുണം ചെയ്തിരിക്കുന്നത് ബിഎസ്എൻഎല്ലിനാണ്. സ്വാകാര്യ ടെലികോം കമ്പനികൾ തങ്ങളുടെ പ്ലാനുകൾ വർധിപ്പിച്ചതോടെ നിരവധി ഉപയോക്താളാണ് ബിഎസ്എൻല്ലിലേക്ക് ചേക്കേറിയത്. ഇപ്പോൾ 4ജിയും ലഭിക്കുന്നതോടെ ഇൻ്റനെറ്റ് സ്പീഡിനെ കുറിച്ചുള്ള ആശങ്കയും വേണ്ട. ഇതിനെല്ലാം പുറമെ ഇരിട്ടി മധുരമായി 24ജിബി സൗജന്യ ഡാറ്റ ഇപ്പോൾ ബിഎസ്എൻഎൽ (BSNL) ഉപയോക്താക്കൾക്കായി പുതുതായി അവതരിപ്പിച്ചിരിക്കുകയാണ്. അത് എങ്ങനെ എന്ന് പരിശോധിക്കാം…

ഈ മാസം ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനം ആഘോഷിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് അധീനതയിലുള്ള കോർപ്പറേഷൻ സ്ഥാപനം 24 ജിബി സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് നൽകുന്നത്. രാജ്യത്ത് ബിഎസ്എൻഎല്ലിൻ്റെ സേവനം ആരംഭിച്ചിട്ട് 24 വർഷം പൂർത്തിയായതിൻ്റെ ഭാഗമായിട്ടാണ് ഈ സൗജന്യ 4ജി ഡാറ്റ എല്ലാവർക്കും നൽകുന്നത്.

ALSO READ : BSNL Kerala: നഷ്ടമെല്ലാം പഴങ്കഥ; അടിച്ചുകയറി ബിഎസ്എൻഎൽ, വരുമാനം 1859 കോടി

24ജിബി സൗജന്യ ഡാറ്റ എങ്ങനെ ലഭിക്കും?

റീച്ചാർജ് വൗച്ചറിലൂടെയാണ് ഈ സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കുക. എന്നാൽ എല്ലാ റീച്ചാർജുകൾക്കും ഇത് ലഭ്യമാകില്ല. 500 രൂപ മുതൽ മുകളിലേക്ക് വില വരുന്ന റീച്ചാർജുകൾക്കാണ് ബിഎസ്എൻഎൽ 24 ജിബി സൗജന്യ ഡാറ്റ നൽകുന്നത്. ഈ ഒക്ടോബർ ഒന്ന് മുതൽ 24-ാം തീയതി വരെയുള്ള കാലയളവിൽ 500 രൂപയ്ക്ക് മുകളിൽ ചെയ്യുന്ന റീച്ചാർജുകൾക്കാണ് ഈ ഓഫർ ലഭിക്കുക.

25ൻ്റെ നിറയിൽ ബിഎസ്എൻഎൽ

2000 സെപ്റ്റംബർ 15നാണ് ടെലികോം മന്ത്രാലയത്തിൻ്റെ കീഴിലായിരുന്ന വകുപ്പ് കോർപ്പറേറ്റ് വൽക്കരണത്തിലൂടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന പേരിൽ ബിഎസ്എൻഎൽ സ്ഥാപിക്കുന്നത്. 2000 ഒക്ടോബർ ഒന്ന് മുതൽ ഡൽഹി മുംബൈ ഒഴികെ രാജ്യത്തുടനീളം ബിഎസ്എൻഎല്ലിൻ്റെ സേവനം ആരംഭിക്കുകയും ചെയ്തു.

വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി