5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SpaceX Starship Rocket: ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; പറന്നിറങ്ങിയ റോക്കറ്റിനെ പിടിച്ചുവെച്ച യന്ത്രകരങ്ങൾ

SpaceX Mechazilla: 20 നില കെട്ടിടത്തിൻറെ ഉയരമുള്ള റോക്കറ്റ് ഭാഗത്തെ സ്പേസ് എക്‌സ് പ്രത്യേകം തയ്യാറാക്കിയിരുന്ന ടവറിലെ യന്ത്രകരങ്ങൾ വായുവിൽ വച്ച് കൈവലയത്തിലാക്കുന്നതിൻറെ ദൃശ്യങ്ങളാമ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. മെക്കാസില്ല എന്ന് പേരിട്ടിരിക്കുന്ന ഈ അത്ഭുത യന്ത്രരങ്ങളെ കുറിച്ച് സ്പേസ് എക്‌സ് ഉടമ ഇലോൺ മസ്ക് വിശദീകരിക്കുകയും ചെയ്തു.

SpaceX Starship Rocket: ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; പറന്നിറങ്ങിയ റോക്കറ്റിനെ പിടിച്ചുവെച്ച യന്ത്രകരങ്ങൾ
സ്പേസ് എക്സിൻ്റെ മെക്കാസില്ല. (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 14 Oct 2024 13:09 PM

ബഹിരാകാശ രംഗത്ത് ചരിത്രംകുറിച്ച് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് (SpaceX). സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണവും വിജയകണ്ടിരിക്കുകയാണ്. സ്റ്റാർഷിപ് റോക്കറ്റിൻറെ ബൂസ്റ്റർഭാഗം വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ അതേ ലോഞ്ച്പാഡിൽ വിജയകരമായി തിരിച്ചിറക്കുകയും ചെയ്തു. ഇത്രയും വലിയ റോക്കറ്റിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നത് ആദ്യമായാണ്. വിക്ഷേപണത്തിന് ശേഷം സ്റ്റാർഷിപ്പ് റോക്കറ്റിൻറെ സൂപ്പർ ഹെവി ബൂസ്റ്റർ ഭാഗം വിജയകരമായി വീണ്ടെടുത്തുകൊണ്ടാണ് സ്പേസ് എക്‌സ് ചരിത്രമെഴുതിയത്.

20 നില കെട്ടിടത്തിൻറെ ഉയരമുള്ള റോക്കറ്റ് ഭാഗത്തെ സ്പേസ് എക്‌സ് പ്രത്യേകം തയ്യാറാക്കിയിരുന്ന ടവറിലെ യന്ത്രകരങ്ങൾ വായുവിൽ വച്ച് കൈവലയത്തിലാക്കുന്നതിൻറെ ദൃശ്യങ്ങളാമ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. മെക്കാസില്ല എന്ന് പേരിട്ടിരിക്കുന്ന ഈ അത്ഭുത യന്ത്രരങ്ങളെ കുറിച്ച് സ്പേസ് എക്‌സ് ഉടമ ഇലോൺ മസ്ക് വിശദീകരിക്കുകയും ചെയ്തു.

ALSO READ: ക്വീൻ-സൈസ് ബെഡ് മുതൽ ജിം വരെ…; ലോകത്തെ ആദ്യ കൊമേഴ്‌സ്യൽ സ്പേസ് സ്റ്റേഷൻറെ ഡിസൈൻ പുറത്ത്

ഇതുവരെ നിർമിക്കപ്പെട്ട ഏറ്റവും വലുതും ഭാരമേറിയതുമായ പറക്കുന്ന വസ്‌തുവിനെ വായുവിൽ വച്ച് പിടിക്കാൻ യന്ത്രകൈകളോടെ പ്രത്യേക നിർമിച്ച ടവറാണ് മെക്കാസില്ല. ഇതിന് 250 ടൺ ഭാരമാണുള്ളത്. ഭാവിയിൽ ഇതിൻറെ ഭാരം കുറയ്ക്കുകയും ചെയ്യും. എഞ്ചിൻ ലാൻഡ് ചെയ്യുമ്പോൾ വെലോസിറ്റി പൂജ്യത്തിലേക്ക് താഴുകയും മെക്കാസില്ല സ്റ്റാർഷിപ്പിനെ പിടിച്ചെടുക്കുകയും ചെയ്യും.

20 നില കെട്ടടത്തിൻറെ വലിപ്പമുള്ള ഒരു ബഹിരാകാശ വിക്ഷേപണ വാഹനത്തെ വിക്ഷേപണത്തിന് ശേഷം ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറക്കുക ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങളിൽ ഒന്നാണ്. എന്നാൽ ഈ ദൗത്യം അനായാസം ഇലോൺ മസ്കിൻറെ സ്പേസ് എക്‌സ് മറികടക്കുന്ന കാഴ്ചയ്ക്കാണ് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്.

ടെക്സസിലെ സ്പേസ് എക്‌സിൻറെ വിക്ഷേപണ കേന്ദ്രത്തിലാണ് സ്റ്റാർഷിപ്പ് റോക്കറ്റിൻറെ ബൂസ്റ്റർ ഭാഗം തിരികെ വിജയകരമായി ലാൻഡ് ചെയ്തത്. വിക്ഷേപണത്തറയിൽ തയ്യാറാക്കിയിരുന്ന വലിയ ടവറിൽ ഘടിപ്പിച്ചിരുന്ന യന്ത്രക്കൈകളായ മെക്കാസില്ലയിലേക്ക് സ്റ്റാർഷിപ്പിൻറെ ബൂസ്റ്റർ ഘട്ടം സുരക്ഷിതമായി ഇറക്കിയത്.

Latest News