Sunita Williams: ബഹിരാകാശത്ത് ബാത്ത്റൂം വൃത്തിയാക്കി സുനിത വില്ല്യംസ്; മടങ്ങിയെത്തുക എന്ന്?

Oorbital Plumbing In Space: ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണമാണ് സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ഭൂമിയിലേയ്ക്ക് മടങ്ങാനാകാതെ ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ തുടരുന്നത്. ജൂൺ ഏഴിന് എത്തി തിരികെ 13 ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പേടകത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് മടക്ക യാത്ര വൈകുന്നത്.

Sunita Williams: ബഹിരാകാശത്ത് ബാത്ത്റൂം വൃത്തിയാക്കി സുനിത വില്ല്യംസ്; മടങ്ങിയെത്തുക എന്ന്?

സുനിത വില്ല്യംസ് (Image Credits: Social Media)

Updated On: 

24 Nov 2024 08:39 AM

ബഹിരാകാശത്ത് ഓർബിറ്റൽ പ്ലംബിങ് (Oorbital Plumbing) നടത്തി നാസ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ് (Sunita Williams). ബഹിരാകാശത്ത് ബാത്ത് റൂം വൃത്തിയാക്കുന്നതിനെ ഓർബിറ്റൽ പ്ലംബിങ് എന്നാണ് പറയുന്നത്. സുനിതയ്ക്കൊപ്പമുള്ള സഹ യാത്രികൻ ബുച്ച് വിൽമോർ അന്താരാഷ്ട്ര കാര്യങ്ങളിലെ ഫയർ സേഫ്റ്റി കാര്യങ്ങളും സ്പേസ് സ്യൂട്ട് പരിപാലനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. നാസ പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.

ബഹിരാകാശത്തിൽ തീപിടിത്തം ഉണ്ടായാൽ സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള ജോലിയാണ് ബുച്ച് വിൽമോർ ചെയ്തുകൊണ്ടിരിക്കുന്നത്. കൂടാതെ മൈക്രോഗ്രാവിറ്റിയിൽ തീജ്വാലകൾ എങ്ങനെ പടരുന്നുവെന്ന് പഠിക്കാൻ രൂപകൽപ്പന ചെയ്ത ഒരു സൗകര്യമായ കംബഷൻ ഇന്റഗ്രേറ്റഡ് റാക്കിനുള്ളിലെ പരീക്ഷണ സാമ്പിളുകൾ വിൽമോർ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശത്ത് അഗ്‌നി സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തുന്നതിന് ഈ ഗവേഷണം അത്യന്താപേക്ഷിതമാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണമാണ് സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ഭൂമിയിലേയ്ക്ക് മടങ്ങാനാകാതെ ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ തുടരുന്നത്. ജൂൺ ഏഴിന് എത്തി തിരികെ 13 ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പേടകത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് മടക്ക യാത്ര വൈകുന്നത്.

സ്റ്റാർ ലൈനർ പേടകം

2017 ൽ പരീക്ഷിക്കാൻ ഉദ്ദേശിച്ച ബോയിങ്ങിന്റെ ബഹിരാകാശ പേടകമാണ് സ്റ്റാർ ലൈനർ. 2019 ലും 2022ലും ഈ പേടകം മനുഷ്യനില്ലാ യാത്രകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈ വർഷം മെയ് ഏഴിനാണ് അറ്റ്‌ലസ്‌ 5 എന്ന കൂറ്റൻ റോക്കറ്റിൽ മനുഷ്യരെയും കൊണ്ടുള്ള ബഹിരാകാശനിലയ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ അതിലെ ഹീലിയം ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം രണ്ടുപ്രാവശ്യം മാറ്റിയിരുന്നു.

വിക്ഷേപണത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു ഇത് കണ്ടെത്തിയത്. സുനിതയും വിൽമോറും എത്തിയതോടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ളവരുടെ എണ്ണം ഒമ്പത് ആയി. എന്നാൽ നിലയത്തിലെ സൗകര്യങ്ങളാകട്ടെ പരിമിതവും. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ പ്രാവീണ്യമുള്ള മൈക്കിൾ ബാരറ്റ് എന്ന ഒരു ഡോക്ടർ അവരുടെ കൂട്ടത്തിലുണ്ട് എന്നതാണ് ആശ്വാസം. ഭക്ഷണവും, മറ്റു അത്യാവശ്യ സാധനങ്ങളും ഭൂമിയിൽനിന്നാണ് എത്തിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങൾ

ബഹിരാകാശത്ത്‌ ദീർഘകാലം കഴിയേണ്ടിവരുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്‌. പേടകത്തിൽ അണുബാധ, എല്ലുകൾക്കും മസിലുകൾക്കുമുണ്ടാകുന്ന മറ്റ് പ്രശ്നങ്ങൾ, കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ, വികിരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം തുടങ്ങിയവ ഈ പ്രശ്നങ്ങളിൽ ഉൾപ്പെടും. എന്നാൽ ഇവയെല്ലാം നേരിടാനും അതിജീവിക്കാനുമുള്ള സാങ്കേതിക സൗകര്യങ്ങൾ നിലയത്തിലുണ്ട്‌. ബഹിരാകാശ പേടകം എത്ര സുരക്ഷിതമാണെന്ന് പറഞ്ഞാലും അവിടെ റേഡിയേഷന്റെ അളവ് ഭൂമിയിൽ ഉള്ളതിനേക്കാൾ പത്ത്‌ മടങ്ങ്‌ കൂടുതലായിരിക്കും എന്നത് ആശങ്കയുണർത്തുന്നതാണ്.

കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ